Latest News

കുഞ്ഞ് അഥിതിക്കായുള്ള കാത്തിരിപ്പിലാണ്; സന്തോഷം പങ്കുവച്ച് നടൻ പ്രദീപ് ചന്ദ്രൻ

Malayalilife
കുഞ്ഞ് അഥിതിക്കായുള്ള കാത്തിരിപ്പിലാണ്; സന്തോഷം പങ്കുവച്ച് നടൻ പ്രദീപ് ചന്ദ്രൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്  പ്രദീപ് ചന്ദ്രൻ. പരമ്പരകളിലൂടെ പോലീസ് ഓഫീസർ വേഷങ്ങളിൽ  തിളങ്ങിയ താരം ബിഗ് ബോസ് ടുവിലൂടെയും പ്രേക്ഷക  ശ്രദ്ധ നേടുകയും ചെയ്തു. ലോക്ക് ഡൗൺ സമയത്തായിരുന്നു താരത്തിന്റെ വിവാഹം.  എന്നാൽ ഇപ്പോൾ കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് താരം. 

 നിലവിൽ വയർ കാണിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നതിൽ താൽപര്യമില്ലെന്നും പ്രദീപ്  ഇപ്പോൾ തുറന്ന് പറയുകയാണ്. കോവിഡ് വ്യാപനവും അതെ തുടർന്ന്  ഉണ്ടായ ലോക്ക് ഡൗണും എല്ലാം തന്നെ തിരുവനന്തപുരത്ത് വെച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്ന തന്റെ ആഗ്രഹം നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡിനെ തുടർന്ന് വിവാഹത്തിന് പങ്കെടുക്കാൻ വിദേശത്തുള്ള പ്രദീപിന്റെ ജ്യേഷ്ഠനും കഴിയാതെ വന്നിരുന്നു. വളരെ ലളിതമായിട്ട്  വിവാഹം നടന്നിരുന്നത്.

 കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് പ്രദീപ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. സിനിമയിൽ നടൻ  അരങ്ങേറ്റം കുറിച്ചത് മേജർ രവി ചിത്രം മിഷൻ 90 ഡെയ്‌സിലൂടെയാണ്. ദൃശ്യം,ഒപ്പം,ഇവിടം സ്വർഗ്ഗമാണ്,ഏയ്ഞ്ചൽ ജോൺ, കാണ്ഡഹാർ, ലോക്പാൽ, ലോഹം, 1971ബിയോണ്ട് ബോർഡേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് വേഷമിട്ടിരുന്നു. 

Miniscreen fame pradeep chandran share the happiness of n waiting for a baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക