കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ നടി ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അനുജന്‍ പ്രണയിച്ച് വഞ്ചിച്ചതിനെതുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്. ലക്ഷ്മിയുടെയും ഉറ്റസുഹൃത്തുമായിരുന്നു റംസി. എന്നാല്‍ റംസിയുടെ മരണത്തില്‍ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തില്‍വരെ ലക്ഷ്മിക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ ലക്ഷ്മി ഒളിവില്‍ പോയിരുന്നു. ഇതേതുടര്‍ന്നുള്ള നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ ഹാരീസിന്റെ സഹോദര ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും ഇയാളുടെ അമ്മയ്ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പതിനഞ്ചാം തീയതിക്ക് മുന്‍പ് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നായിരുന്നു അതിലൊന്ന്. ഇതനുസരിച്ച് ലക്ഷ്മിയും ഭര്‍ത്താവ് അസറുദ്ദീനും തുടര്‍ച്ചയായ രണ്ടു ദിവസം കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലെന്നു പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.
മുന്‍ജാമ്യം അനുവദിച്ചും പ്രതികളെ മൂന്നുമണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ഉത്തരവിനുമെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപേക്ഷയില്‍ വിധി വന്ന ശേഷം മാത്രം മതി തുടര്‍ നടപടികള്‍ എന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. അതിനാലാണ് ഇവരെ മടക്കിയയച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ഇത് കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷര്‍ ആരോപിച്ചു. കൊട്ടിയം സ്വദേശിനിയായ റംസിയെ കഴിഞ്ഞ മാസം മൂന്നിനാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.