Latest News

അമ്മയാകാന്‍ ഒരുങ്ങുന്ന തന്റെ നായികയെ കാണാന്‍ നിതിന്‍ എത്തി; കൂട്ടുകാരനെ കണ്ട സന്തോഷം പങ്കുവച്ച് ലത സംഗരാജു

Malayalilife
അമ്മയാകാന്‍ ഒരുങ്ങുന്ന തന്റെ നായികയെ കാണാന്‍ നിതിന്‍ എത്തി; കൂട്ടുകാരനെ കണ്ട സന്തോഷം പങ്കുവച്ച് ലത സംഗരാജു

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട്. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.

ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത് തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് ലതയെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സീരിയല്‍ തീര്‍ന്നതിന് പിന്നാലെയാണ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ താരത്തിന്റെ വിവാഹം നടന്നത്. ജൂണ്‍ 14നാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൂര്യരാജു ലതയെ വിവാഹം ചെയ്തത്. ഇപ്പോള്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം.

ലതയുടെ സ്‌ക്രീന്‍ നായകന്‍ ആയെത്തിയത് നിതിന്‍ ജെയ്ക്ക് ജോസഫ് ആണ്. പരമ്പരയില്‍ ഭാര്യയും ഭര്‍ത്താവും ആയിട്ടാണ് ഇരുവരും സ്‌ക്രെയ്നില്‍ എത്തിയത്. നീലക്കുയില്‍ ലൊക്കേഷനില്‍ വച്ചുതുടങ്ങിയ സൗഹൃദം ആണ് ഇരുവരും ജീവിതത്തില്‍ ഇപ്പോഴും പിന്തുടരുന്നത്. റാണി അമ്മയാകാന്‍ ആകാന്‍ പോകുന്നു എന്ന സന്തോഷവും നിതിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചിരുന്നു.  ഒരു കുഞ്ഞതിഥി എത്താന്‍ പോകുന്നു. ജൂണില്‍ എത്തുമെന്നും താരം പറഞ്ഞത്.ഇപ്പോള്‍ നാളുകള്‍ക്ക് ശേഷം തന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ സന്തോഷം പങ്ക് വയ്ക്കുകയാണ് ലത സംഗരാജു.

ലതയുടെ ഭര്‍ത്താവ് സൂര്യന്റെ പിറന്നാള്‍ ദിനം കൂടിയായ കഴിഞ്ഞ ദിവസം ആണ് നിതിന്‍ ലതയെ കാണാന്‍ നടിയുടെ വീട്ടില്‍ എത്തിയത്. ജീവിത നായകനും, സ്‌ക്രീന്‍ നായകനും ഒപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് നിതിന്‍ എത്തിയ സന്തോഷം ലത പങ്ക് വച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ എന്റെ ടോമിനെ കണ്ടു. മച്ചാ ഒരുപാട് സന്തോഷം എന്റെ വീട്ടില്‍ എത്തിയതിനു എന്നാണ് നിതിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് ലത കുറിച്ചത്.


 

LATHA SANGARAJU SHARES HER HAPPINESS OF MEETING HER ONSCREEN HERO NITHIN

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക