Latest News

കനല്‍പ്പൂവ് സീരിയല്‍ നടിയെ സംവിധായകന്‍ കയറിപ്പിടിച്ചു;കരണക്കുറ്റി നോക്കി പുകച്ച് നടി;ലൊക്കേഷനില്‍ സംഘര്‍ഷം

Malayalilife
കനല്‍പ്പൂവ് സീരിയല്‍ നടിയെ സംവിധായകന്‍ കയറിപ്പിടിച്ചു;കരണക്കുറ്റി നോക്കി പുകച്ച് നടി;ലൊക്കേഷനില്‍ സംഘര്‍ഷം

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റി സീരിയിലാണ് കനല്‍പൂവ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനല്‍പ്പൂവിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ തീക്കനലിക്കേള്‍ ചൂടില്‍ പുകയുകയാണ്. അതിനു കാരണം, ഷൂട്ടിംഗിനിടെ ഉണ്ടായ തീര്‍ത്തും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്. സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടിയ്ക്കാണ് സീരിയല്‍ സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവമാണ് അതിനു കാരണം. ലൊക്കേഷനില്‍ വച്ച് നടിയോട് അപമര്യാദയായി പല തവണ പെരുമാറിയ സംവിധായകന്റെ കരണത്തടിക്കുകയായിരുന്നു. കനല്‍പൂവ് സംവിധായകന്‍ ടി.എസ് സജിക്കാണ് നടിയുടെ മര്‍ദ്ദനമേറ്റത്. സീരിയില്‍ നടിയോട് ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകന് താരത്തിന്റെ തല്ല് ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

പലതവണ വിലക്കിയിട്ടും ലൊക്കേഷനില്‍ നടിയോട് അപമര്യാദയായി പെരുമാറുന്നത് തുടര്‍ന്നു വന്ന സംവിധായകന്‍ താരത്തെ കയറിപ്പിടിക്കാന്‍ ശ്രമിക്കവേ പിടിച്ചു തള്ളേണ്ട അവസ്ഥ വരെ കാര്യങ്ങളെത്തുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള സിനിമകള്‍ സമ്മാനിച്ച ടി.എസ് സുരേഷ് ബാബുവിന്റെ സഹോദരന്‍ ആണ് അടി കൊണ്ട ടി.എസ് സജി.

സംഭവത്തില്‍ ലൊക്കേഷനില്‍ സഹകരിച്ചവരുടെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസുമായി മുന്നോട്ട് പോകുകയാണെന്നും പിന്നീട് വിശദമായ പ്രതികരണം നല്‍കാമെന്നുമാണ് നടിയുടെ പ്രതികരണം. ടി.ആര്‍.പി റേറ്റിങ്ങില്‍ മികച്ച നിലയില്‍ മുന്നോട്ട് പോകുന്ന സീരിയലാണ് കനല്‍പൂവ്. സീരിയല്‍ ലൊക്കേഷനിലെ തല്ല് വിവാദമായതോടെ നടിയെ അനുകൂലിച്ച് ഒരുപക്ഷവും സംവിധായകനായി നിലകൊണ്ട് സീരിയല്‍ ഫെര്‍ട്ടേണിറ്റിയും രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ മലയാളം സീരിയില്‍ ഫെര്‍ട്ടേണിറ്റിയിലെ അംഗമായി സംഗീത മോഹന്‍ ഉള്‍പ്പടെയുള്ളവര്‍ നേടിക്കൊപ്പമാണ്. നിലവില്‍ പൊലീസ് കേസായതോടെ നടി കേസുമായി മുന്നോട്ട് പോകും. കടന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കുകയാണ് നടി ചെയ്തതെന്നും സംവിധായകന് ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി തല്ല് ലഭിച്ചെന്നും ആണ് പുറത്ത് വന്നിട്ടുള്ള വിവരം.

ഇതിനിടെ സംവിധായകന്റെ അതിക്രമത്തില്‍ സീരിയല്‍ ഫെര്‍ട്ടേണിറ്റി നടപടി സ്വീകരിച്ചിട്ടില്ലെന്നും സംവിധായകനെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൈരളി ടി.വിയുടെ പ്രധാന ചുമതല വഹിക്കുന്ന സംവിധായകന്‍ അടക്കം സംഘടനാ ഭാഗവാഹികളായ മുന്ന് പേരാണ് സംഭവത്തില്‍ സംവിധായകന് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.

സംഭവത്തില്‍ നടിക്കെതിരെ നടന്ന ലൈംഗീക അതിക്രമത്തില്‍ ഇവര്‍ മൂന്നു പേരും അക്രമിക്കൊപ്പമാണ്. വിഷയത്തില്‍ ടി.എസ് സജിയെ അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് നാളുകളായി സംവിധായകനില്‍ നിന്ന് താരത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടു വരുകയായിരുന്നു. പിന്നാലെയാണ് പരസ്യമായി തല്ലി പ്രതികരിക്കുന്ന ഘട്ടത്തിലേക്ക് നടി എത്തുന്നത്.

Read more topics: # കനല്‍പൂവ്
Kanalpoovu Serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക