ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപിരിചിതയായ താരമാണ് ആര്യ. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും കോമഡി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം തന്റെ ജീവിതത്തിലെ വിഷമം നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ സംഭവങ്ങളെക്കുറിച്ച് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.ബിഗ്‌ബോസിലെ ആര്യയുടെ എന്‍ട്രി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ബിഗ്‌ബോസിലെ ആര്യയുടെ സ്വഭാവം ഇഷ്ടപെടാത്ത ആരാധകര്‍ ആര്യക്കെതിരെ തിരിഞ്ഞു. ഇപ്പോള്‍ ധനസഹായാഭ്യര്‍ഥനയുമായി എത്തിയ ആര്യയെ കമന്റിലൂടെ പഞ്ഞിക്കിട്ടിരിക്കയാണ് ചിലര്‍.
മിനിസ്‌ക്രീനിലൂടെയും സിനിമയിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. എന്നാല്‍ ബിഗ്‌ബോസിലെത്തിയതോടെ ആര്യയുടെ ആരാധകരായവര്‍ തന്നെ ആര്യക്കെതിരെ തിരിയുകയായിരുന്നു. രജിത്തിനെതിരെ നിന്ന ആര്യയെ പ്രേക്ഷകര്‍ വെറുക്കുകയും ചെയ്തു. രജിത്ത് പുറത്തായതോടെ ആര്യ തന്നെ ജേതാവാകുമെന്നും പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഷോ ലോക്ഡൗണിനെ തുടര്‍ന്ന് പാതിയില്‍ നിര്‍ത്തുകയും എല്ലാവരും പുറത്തുവരികയും ചെയ്തു. ഇതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിട്ടെങ്കിലും സോഷ്യല്‍മീഡിയയില്‍ അതൊന്നും കാര്യമാക്കാതെ സജീവമാണ് താരം. തന്റെ നിലപാടുകള്‍ വ്യക്തമാക്കാനും ഒട്ടും പിന്നിലല്ല ആര്യ.
ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു സഹായവാര്‍ത്തയുടെ താഴെ ആര്യയെ ട്രോളി എത്തിയിരിക്കയാണ് ചിലര്‍. പരിഹരിക്കാനാകാത്ത അസുഖ ബാധിതയായി ദിവസങ്ങള്‍ തള്ളി നീക്കുന്ന ഭാര്യയുമായി ജീവിക്കുന്ന ഓട്ടോത്തൊഴിലാളിയായ നിര്‍ധനനായ യുവാവിന്റെ ഹൃദയസ്പര്‍ശിയായ കദനകഥയാണ് ആര്യ പങ്കുവച്ചത്. കഴിയുന്നവരെല്ലാം ഇവരെ സഹായിക്കണമെന്നും ഇതുപോലെ നിരവധി ജീവിതങ്ങളുണ്ടെന്നും എല്ലാവരെയും സഹായിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ലെന്നും എങ്കിലും പറ്റുന്നപോലെ ഇവരെ സഹായിക്കണമെന്നും ആര്യ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു. എല്ലാവരും ഒന്നിച്ചു ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നും ആര്യ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.
എന്നാല്‍ ഇത് കണ്ട ചിലര്‍ ആര്യയ്‌ക്കെതിരെ വാളോങ്ങി രംഗത്തെത്തിയിരിക്കുകയാണ്. ബിബി ഹൌസില്‍ നിന്ന് ലഭിച്ച തുകയുടെ കാല്‍ഭാഗം മതിയല്ലോ എന്നൊക്കെയാണ് ഒരു പക്ഷം പറയുന്നത്. ഇവരെ സഹായിക്കാന്‍ ഇങ്ങനെ പരസ്യമായി സഹായം ആവശ്യപ്പെടേണ്ട സാഹചര്യം ആര്യയെ പോലൊരു സെലിബ്രിറ്റിക്കുണ്ടോ എന്നൊക്കെയാണ് ചിലരുടെ സംശയങ്ങള്‍. എന്നാല്‍ അതേസമയം ഇവരെ സഹായിക്കാന്‍ കഴിയുന്നവര്‍ മടിക്കരുതെന്ന് പറയുന്നവരുമുണ്ട്. സഹായം നല്‍കേണ്ട കുടുംബങ്ങളിലൊന്നാണ് ഇതെന്നും കേവലം ഓട്ടോക്കാരനായ യുവാവിന് താങ്ങാവുന്നതിലും വലിയ ചെലവാണ് ഇതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.