അധോലോകത്തിന്റെ കഥയുമായി ഗാംഗ്സ് ഓഫ് സോനപ്പൂര്‍; ദുബൈയില്‍ നിന്നും വീണ്ടും ഒരു മ്യൂസിക്കല്‍ വീഡിയോ ആല്‍ബം

Malayalilife
അധോലോകത്തിന്റെ കഥയുമായി ഗാംഗ്സ് ഓഫ് സോനപ്പൂര്‍; ദുബൈയില്‍ നിന്നും വീണ്ടും ഒരു മ്യൂസിക്കല്‍ വീഡിയോ ആല്‍ബം

വതരണത്തില്‍ പുതുമയുമായി ദുബൈയില്‍ നിന്നും വീണ്ടും ഒരു മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധനേടുകയാണ്.  അധോലോകത്തിന്റെ കഥയുമായി എത്തിയ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പേര് 'ഗാംഗ്സ് ഓഫ് സോനപ്പൂര്‍' എന്നാണ്. മ്യൂസിക്കല്‍ ആല്‍ബം സ്മാര്‍ട് 4 പ്രൊഡക്ഷന്‍സ്‌ന്റെ- മ്യൂസിക്കലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. 

മലയാള സിനിമയിലെ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, മിഥുന്‍ രമേശ്, ദിവ്യപിള്ള, സൗമ്യ മേനോന്‍, ജെയിംസ് എലിയാ, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ബാദുഷ, ശ്രീജിത് രവി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. 

സാധാരണയായി കാണുന്ന ആല്‍ബം സോങ്സില്‍ നിന്നും 'ഗാംഗ്സ് ഓഫ് സോനപ്പൂര്‍' നെ വ്യത്യസ്തമാകുന്നത് അവതരണത്തിലെയും കഥയിലെയും വ്യത്യസ്തത തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഡിപ്ലോമ ബോക്‌സിന്റെ കഥയുമായാണ് ഒരു കൂട്ടം സിനിമ സ്‌നേഹികള്‍ എത്തിയിരിക്കുന്നത്. 

ഡേവിസ് ടോമിലിന്‍ കൊട്ടാരത്തിലാണ് ആല്‍ബത്തിന്റെ ഡയറക്ടര്‍, കിരണ്‍ ജോസിന്റെ കംപോസിഷനില്‍ പാടിയിരിക്കുന്നത് ആനന്ദ് ശ്രീരാജാണ്. മോനുവും കിരണ്‍ ജോസും ചേര്‍ന്നാണ് വരികള്‍ ചിട്ടപെടുത്തിയിരിക്കുന്നത്. ഛായാഗ്രഹണം അനീസ് അബ്ദുല്‍ അസീസ്, എഡിറ്റര്‍- താഹിര്‍ ഹംസ. 

അഭിനയിച്ചിരിക്കുന്നത് റോണി അബ്രഹാം, റെജു ആന്റണി ഗബ്രിയേല്‍, ശ്രീരാജ് പണിക്കര്‍, അമല്‍ സുരേന്ദ്രന്‍, ഫൈസല്‍ മുഹമ്മദ്, ചാര്‍ളി, അശ്വതി എന്നിവരാണ്. ഇവരെ കൂടാതെ വിദേശ മോഡലുകളും സ്‌ക്രീനില്‍ വന്നപ്പോള്‍ കാഴ്ചയില്‍ പുതുമയുള്ള അനുഭവമേകി മുന്നേറുകയാണ് ഗാംഗ്സ് ഓഫ് സോനപ്പൂര്‍.

Gangs of sonapur malayalam music video relesed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES