Latest News

നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന് വിട; വിടവാങ്ങിയത് മലയാള നാടക വേദിയിലെയും സിനിമയിലെയും നിറസാന്നിധ്യം 

Malayalilife
 നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന് വിട; വിടവാങ്ങിയത് മലയാള നാടക വേദിയിലെയും സിനിമയിലെയും നിറസാന്നിധ്യം 

നാടക-സിനിമാ നടന്‍ എപി ഉമ്മര്‍ (89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ 'ശാരദാസ്' വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായി വന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍. 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്.

'ഒരു വടക്കന്‍ വീരഗാഥ'യില്‍ ചന്തുവിനെ തോല്‍പ്പിക്കാനുള്ള ചുരിക നിര്‍മ്മിച്ച കൊല്ലന്‍ എന്ന കഥാപാത്രമായാണ് ഉമ്മര്‍ ഏറെ ശ്രദ്ധ നേടിയത്. അമ്പതോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ്, രജിത, അബ്ദുള്‍ അസീസ്.

എ.പി. ഉമ്മറിന്റെ ഭാര്യ പരേതയായ നടി കോഴിക്കോട് ശാരദയാണ്. മക്കള്‍: ഉമദ, സജീവ് (സലീം-സീനിയര്‍ ലാബ് ടെക്നീഷ്യന്‍, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്‌സിങ് അസിസ്റ്റന്റ്, ഹോമിയോ ആശുപത്രി, പെരിന്തല്‍മണ്ണ), അബ്ദുല്‍ അസീസ് (ശ്രീജിത്ത്-ഒമാന്‍). മരുമക്കള്‍: രാജേഷ് (മ്യുസിഷ്യന്‍), ബിന്ദു (വ്യവസായ ഓഫീസര്‍, കാസര്‍കോട്), അപ്പുണ്ണി (എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ), ഷമീന (യു.എ.ഇ. എക്‌സ്‌ചേഞ്ച്).

ap ummer passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES