Latest News

നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല; സ്വന്തം പേരിലുള്ള ഫേസ്ബുക് അക്കൗണ്ട് പരിചയപ്പെടുത്തി ഡേ. രജിത്ത് കുമാർ

Malayalilife
നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല; സ്വന്തം പേരിലുള്ള ഫേസ്ബുക് അക്കൗണ്ട് പരിചയപ്പെടുത്തി  ഡേ. രജിത്ത് കുമാർ

ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയായി ഏറെ സുപരിചിതനായ താരമാണ് ഡേ. രജിത്ത് കുമാർ.  എയര്‍പോര്‍ട്ടില്‍ രജിത്തിനെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയതുമെല്ലാം മാധ്യമങ്ങളിൽ വലിയ ചർച്ചയായതുമാണ്.  ഇതിന്റെ പേരില്‍ രജിത്തിനെതിരെ  പോലീസ് കേസ് അടുക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ താരം തന്റെ പേരിലുള്ള ഫേക്ക് സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച് തുറന്ന് പറയുകയാണ്. താരം ലൈവിലൂടെയാണ് ഒര്‍ജിനല്‍ അക്കൗണ്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ആരും തന്നെ ഈ ചതിക്കുഴികളിൽ പെടരുത് എന്ന നിർദ്ദേശവും  രജിത്ത് കുമാർ നൽകിയിരിക്കുന്നു.

നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ഒരുപാട് ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ചതികുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിന് മികച്ച ഉദ്ദാഹരണം ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ പേരില്‍ ഫേക്ക് ഐഡിയിലൂടെ ഞാന്‍ വരുന്നത് അറിയിച്ച് വലിയ പ്രശ്‌നമുണ്ടായി. അതിന്റെ പേരില്‍ എനിക്ക് പോലീസ് സ്‌റ്റേഷനില്‍ വരെ കയറേണ്ടിയും വന്നു. നിരപരാധിയായ എനിക്ക് വരെ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നു.

എന്നെ സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ ഒരിക്കലും ചതിക്കുഴിയില്‍ വീഴാന്‍ പാടില്ല. സൈബര്‍ സെല്ലില്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്റെ ഫേക്ക് ഐഡികള്‍ കുറേയുണ്ട്. അതില്‍ പ്രധാനപ്പെട്ടത് താരം വെളിപ്പെടുത്തിയിരുന്നു. ഇത് എന്റെ പേജ് അല്ലെന്നും ഒര്‍ജിനല്‍ പേജ് വേറൊന്നുമാണെന്നും  രജിത്ത് വ്യക്തമാക്കി.

Dr Rajith Kumar reveals about her orginal face book account

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക