Latest News

രാപ്പകലില്ലാതെ അധ്വാനിച്ചു; വ്യാജ അക്കൗണ്ട് വരെ ഉണ്ടാക്കി; ഒടുക്കം രണ്ട് വയസ്സിന് മൂത്ത സൂരജിനെ ബ്രദറാക്കി ദിൽഷ

Malayalilife
രാപ്പകലില്ലാതെ  അധ്വാനിച്ചു; വ്യാജ അക്കൗണ്ട് വരെ ഉണ്ടാക്കി; ഒടുക്കം രണ്ട് വയസ്സിന് മൂത്ത സൂരജിനെ ബ്രദറാക്കി ദിൽഷ

ബിഗ് ബോസിലെ മലയാളത്തിലെ ആദ്യ വനിതാ വിജയിയാണ് ദില്‍ഷാ പ്രസന്നന്‍ എന്ന കോഴിക്കോടുകാരി പെണ്‍കുട്ടി. ബിഗ്‌ബോസ് ഷോയുടെ സമയത്തും പുറത്തിറങ്ങിയതിനു ശേഷം നിരവധി വിമര്‍ശനങ്ങള്‍ കേട്ട താരം കൂടിയാണ് ദില്‍ഷ. വിന്നറാകാന്‍ യോഗ്യത ഇല്ലാതിരുന്ന ദില്‍ഷയെ വിജയിപ്പിച്ചത് റോബിന്‍ ഫാന്‍സാണെന്നും വാര്‍ത്തകള്‍ ഉയര്‍ന്നു വന്നിരുന്നു. ദില്‍ഷയും റോബിനും പ്രണയത്തിലാകും എന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍ നില്‍ക്കുമ്പോഴാണ് റോബിനുമായുള്ള സുഹൃത് ബന്ധം അവസാനിപ്പിച്ചു ദില്‍ഷ പോയത്. ഇതോടെയാണ് ദില്‍ഷയ്‌ക്കൊപ്പം എല്ലാ ചിത്രങ്ങളിലും ഉള്ള സൂരജ് എന്ന വ്യക്തി ആരാണെന്ന ചോദ്യം ഉയര്‍ന്നു വന്നത്. സൂരജുമായി ദില്‍ഷയ്ക്ക് എന്ത് ബന്ധമാണെന്നും സൂരജ് കാമുകനായതുകൊണ്ടാണോ ദില്‍ഷ റോബിനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും പ്രേക്ഷകര്‍ കരുതിയിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി സൂരജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമാണ് സൂരജ് നടത്തിയിരിക്കുന്നത്. ദില്‍ഷയേക്കാള്‍ രണ്ടു വയസിനു ഇളയതാണ് സൂരജ്. ദില്‍ഷയ്ക്കു വേണ്ടി നെതര്‍ലന്റ്‌സിലെ ജോലി വരെ മാറ്റിവച്ച് പിആര്‍ വര്‍ക്കിനു വേണ്ടി ഇറങ്ങിത്തിരിക്കേണ്ട അവസ്ഥ സൂരജിനുണ്ട്. താനും ദില്‍ഷയ്ക്ക് ബ്രദറിനെ പോലെ തന്നെയാണെന്നാണ് സൂരജ് പറയുന്നത്. സൂരജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

ജോലിയുടെ ഭാഗമായി ഞാന്‍ നെതര്‍ലന്റ്സില്‍ ആണ്. ഞാന്‍ അങ്ങോട്ടേയ്ക്ക് പോകുന്നതിന് തൊട്ട് പിന്നാലെയാണ് ദില്‍ഷയും ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ ശരിക്കും ഞാനവിടെപ്പോയി ഒരു മാസം മാത്രമാണ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തത്. പിന്നെ ദില്‍ഷയ്ക്ക് വേണ്ടി മാത്രമാണ് പണിയെടുത്തത്. കാരണം എങ്ങനെയെങ്കിലും ദില്‍ഷ ഫൈനല്‍ ഫൈവില്‍ എത്തുക എന്നതായിരുന്നു നമ്മുടെ എല്ലാവരുടേയും ആഗ്രഹവും ഉദ്ധേശവും. പക്ഷേ ദില്‍ഷ ഇവിടെ നിന്ന് പോകുന്നത് പോലും വളരെ ബുദ്ധിമുട്ടിയായിരുന്നെന്നും സൂരജ് പറയുന്നു. അന്യ രാജ്യങ്ങളില്‍ വരെ പോയി ദില്‍ഷയ്ക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്ത സൂരജിന് ഇനിയും പറയാനുണ്ടായിരുന്നു.

ഷോ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് മറ്റുള്ളവരെല്ലാം വളരെ പ്ലാനിംഗോടെ വന്ന ആള്‍ക്കാരാണ്. ദില്‍ഷയ്ക്ക് മാത്രം ഫാന്‍സും ഇല്ല ആര്‍മിയും ഇല്ല, അങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുന്നു. പിന്നെ തുടക്കത്തിലാണെങ്കില്‍ ദില്‍ഷ അത്ര ആക്ടീവായിരുന്നില്ല. അങ്ങനെ വന്നപ്പോള്‍ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ആദ്യം ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. അതിലേയ്ക്ക് നമ്മുടെ സുഹൃത്തുക്കള്‍ വഴിതന്നെ ആളുകള്‍ എത്തി. അങ്ങനെ ആദ്യത്തെ ഗ്രൂപ്പ് ഫുള്ളായി. അങ്ങനെ അടുത്തടുത്ത ഗ്രൂപ്പുകളൊക്കെ തുടങ്ങി. അങ്ങനെയാണ് ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയത്. പിന്നെ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടതനുസരിച്ച് ആളുകള്‍ തന്നെത്താനെ വന്ന് തുടങ്ങി. ഫേസ്ബുക്കില്‍ എനിക്ക് ഒരു അക്കൗണ്ടുണ്ട്. അതല്ലാതെ ഫേക്ക് അക്കൗണ്ടോ ഒന്നും ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കേണ്ടിവന്നു. ഫേസ്ബുക്കിലൊക്കെ വലിയ അടിയാണ് ഫാന്‍സ് തമ്മില്‍ നടത്തുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ഉറപ്പായി ദില്‍ഷ ഫൈനലിസ്റ്റായി ഉറപ്പായും ഉണ്ടാകുമെന്ന് സൂരജ് പറഞ്ഞു.  ദില്‍ഷയ്ക്ക് വേണ്ടി വോട്ട് പിടിക്കുകയും ഫേക്ക് അക്കൗണ്ടും ഉണ്ടാക്കി വിജയിപ്പിക്കുകയും ചെയ്ത് സൂരജ് കൂടെ നിന്നെങ്കിലും ദില്‍ഷ പതിവുപോലെ ബ്രദര്‍ എന്ന ലേബലില്‍ തന്നെയാണ് സൂരജിനെയും നിര്‍ത്തിയിട്ടുള്ളത്.
 

 

Read more topics: # Dilsha prasanan and sooraj
Dilsha prasanan and sooraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES