പ്രമാദമായ കൂടത്തായി കൂട്ടക്കൊലയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ഡൊക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്. 'കറി ആന്‍ഡ് സയനൈഡ്; ദി ജോളി കേസ്' എന്ന പേരില്‍ ഉള്ള ഡൊക്യുമെന്ററിയുടെ ട്രെയിലര്‍ രാജ്യമൊട്ടാകെ ശ്രദ്ധനേടി കഴിഞ്ഞു.
ഡിസംബര്‍ 22നാണ് ഡൊക്യുമെന്ററി റിലീസ് ചെയ്യുക. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ ഡോക്യുമെന്റിയുടെ ഭാഗമാകുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഡൊക്യുമെന്റി സ്ട്രീം ചെയ്യും.
ഒരു കുടുംബത്തിലെ ആറുപേര്‍ കൊല്ലപ്പെട്ട കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. മലയാളം, ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ ഡോക്യുമെന്ററി സ്ട്രീം ചെയ്യും. ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു കേസ് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയാക്കുന്നത്. ജോളി പല രഹസ്യങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പലതും ചുരുളഴിയാനുണ്ടെന്നും ട്രെയിലറില്‍ വ്യക്തമാക്കുന്നു.
2019ലാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. പൊന്നാമറ്റം കുടുംബത്തിലെ തുടര്‍ച്ചയായ ദുരൂഹമരണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കുടുംബാംഗമായ ജോളി ജോസഫാണെന്ന വിവരമാണ് പുറത്തുവന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം ടോം തോമസ്,? ഭാര്യ അന്നമ്മ മാത്യു,? മകന്‍ റോയ് തോമസ്,? അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍,? ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി. മകള്‍ ആല്‍ഫിന്‍ എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.