പത്മരാജന്‍ സിനിമയിലൂടെ തുടക്കം; മുന്‍ഷിയിലെ മൊട്ട ഹിറ്റാക്കി; നടൻ ഹരീന്ദ്രൻ കുമാറിനെ കുറിച്ച് പറഞ്ഞ് ആര്യൻ നിഷാദ്

Malayalilife
 പത്മരാജന്‍ സിനിമയിലൂടെ തുടക്കം; മുന്‍ഷിയിലെ  മൊട്ട ഹിറ്റാക്കി; നടൻ ഹരീന്ദ്രൻ കുമാറിനെ കുറിച്ച് പറഞ്ഞ് ആര്യൻ നിഷാദ്

ഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന  മുൻഷി എന്ന ഒരു മിനിറ്റ് സമകാലീന പ്രോഗ്രാമിലെ ഒരു കഥാപാത്രത്തിലൂടെ മൊട്ട എന്ന പേരിൽ കഴിഞ്ഞ 20 വർഷത്തോളമായി ഏവർക്കും സുപരിചിതനായ താരമാണ് ഹരീന്ദ്ര കുമാർ . താരത്തെ കുറിച്ച് സിനിമ പ്രവത്തകനായ ആര്യൻ നിഷാദ് ഫേസ്ബുക്കിലൂടെ  പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ആര്യൻ നിഷാദിന്റെ കുറിപ്പിലൂടെ

.....ഹരീന്ദ്രൻ അഥവ മൊട്ട......

മുൻഷി എന്ന ഒരു മിനിറ്റ് സമകാലീന പ്രോഗ്രാമിലെ ഒരു കഥാപാത്രത്തിലൂടെ മൊട്ട എന്ന പേരിൽ കഴിഞ്ഞ 20 വർഷത്തോളമായികലാരംഗത്ത് നിറസാന്നിധ്യമായി തുടരുന്ന ഹരീന്ദ്രൻ എന്ന ഈ അനുഗ്രഹീത കലാകാരന് എൻ്റെ സ്നേഹാദരവ്.....കുട്ടിക്കാലത്ത് തന്നെ പത്മരാജൻ സാറിൻ്റെ സിനിമയിലൂടെ സിനിമാരംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റ്, ആർട്ട്, അസി: ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.....ദൂരദർശനിലെ പ്രണവം എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് കടന്ന് വന്നത്...ഇദ്ദേഹവും, താരാ കല്യാണും ചേർന്ന് സംസ്ഥാന സർക്കാരിൻ്റെ മലയാളോത്സവം എന്ന പ്രോഗ്രാമിൽ വാസദത്ത എന്ന കവിതാ സമാഹരത്തിന് രംഗഭാഷയൊരുക്കിയ സമയത്ത് ഇദ്ദേഹം അതിൽ ബുദ്ധനായി വേഷമിട്ടിരുന്നു..

ആ പ്രോഗ്രാം കണ്ട മുൻഷിയുടെ സംവിധായകനായ അനിൽ ബാനർജി സാർ ഇദ്ദേഹത്തിനെത്തിൻ മുൻഷി എന്ന പ്രോഗ്രാമിലേക്ക് ക്ഷണിച്ചു.. 2000ൽ ആരംഭിച്ച ഈ പ്രോഗ്രാമിലൂടെ കഴിഞ്ഞ 20 വർഷമായി മൊട്ട എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി തൻ്റെ കലാജീവിതം തുടർന്നു വരുന്നു...

 മമ്മൂക്കയോടൊപ്പം വൺ എന്ന പുതിയ ചിത്രവും, ഇദ്ദേഹത്തിൻ്റെ സഹോദരനായ സുരേഷ് ഉണ്ണിത്താൻ്റെ ക്ഷണം എന്ന ചിത്രവും ഉൾപ്പടെ ഒട്ടേറെ പുതിയ സിനിമകൾ റിലീസിനൊരുങ്ങി നിൽക്കുന്നു..
സീരിയലുകളിലും, ഷോർട് ഫിലിമുകളിലും തൻ്റെ സാന്നിധ്യം ഇദ്ദേഹം അറിയിച്ചിട്ടുണ്ട്...

പതിമൂന്നു വർഷത്തിലേറയായി മൊട്ടയായി അഭിനയിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് അസോസിയേഷൻ്റെ ഗിന്നസ് റെക്കോർഡും, മൈംമിൽ ഗാന്ധിജിയായി അഭിനയിച്ചതിന് ഇന്ത്യയുടെ പരമോന്നത ബഹുമതികളിൽ ഒന്നായ യുവശ്രീ അവാർഡ് അന്നത്തെ ഇന്ത്യൻ പ്രസിഡണ്ടായിരുന്നു K R നാരായണൻ സാറിൽ നിന്നും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.കൂടാതെ ഈ കാലയളവിൽ ഒട്ടേറെ പുരസ്ക്കാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്...

മൊട്ടയായി അഭിനയിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ഈ അനുഗ്രഹീത കലാകാരന് എൻ്റെ സ്നേഹാദരവ്..

 

.....ഹരീന്ദ്രൻ അഥവ മൊട്ട...... മുൻഷി എന്ന ഒരു മിനിറ്റ് സമകാലീന പ്രോഗ്രാമിലെ ഒരു കഥാപാത്രത്തിലൂടെ മൊട്ട എന്ന പേരിൽ...

Posted by ആര്യൻ നിഷാദ് on Friday, October 2, 2020


 

Aryan nishad words about hareendra kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES