Latest News

കരിക്കി'ലെ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; വധു ശിഖാ മനോജ്; വിവാഹ ചടങ്ങുകള്‍ നടന്നത് ഗുരുവായൂരില്‍;ഫോട്ടോകള്‍ വൈറലാകുന്നു

Malayalilife
 കരിക്കി'ലെ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; വധു ശിഖാ മനോജ്; വിവാഹ ചടങ്ങുകള്‍ നടന്നത് ഗുരുവായൂരില്‍;ഫോട്ടോകള്‍ വൈറലാകുന്നു

രിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി ആരാധകരാണ്് താരത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അര്‍ജുന്റെയും ശിഖയുടെയും വിവാഹനിശ്ചയം നടന്നത്. 'മാമനോടൊന്നും തോന്നല്ലേ മക്കളെ' എന്ന ഫേമസ് ഡയലോഗിനൊപ്പമായിരുന്നു അര്‍ജുന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചതും. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന് അച്ഛന്‍, അമ്മ, ചേട്ടന്‍, ചേട്ടത്തി എന്നിവരടങ്ങുന്ന് കുടംബമാണുളളത്. അച്ഛന്‍ റിട്ട.നേവല്‍ ബേസ് ഉദ്യോഗസ്ഥനാണ്.

തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ച അര്‍ജുന്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാള വെബ് സീരീസ് ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ യൂട്യൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം വ്യത്യസ്തമായി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചിരുന്നു. കരിക്കിന്റേതായി പുറത്തുവരുന്ന ഓരോ വീഡിയോകള്‍ക്കും വേണ്ടി ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സാധാരണക്കാരില്‍ നടക്കുന്ന പല സംഭവങ്ങളും അതുപോലെ പകര്‍ത്തി വെച്ച എപ്പിസോഡുകള്‍ക്ക് വമ്പന്‍ ജനപ്രീതി വന്നതോടെ കഥയിലും അവതരണത്തിലും പുതുമയുമായി ടീം എത്തിയിരുന്നു.

കരിക്കിലെ ജോര്‍ജും ലോലനും ശംഭുവും ഷിബുവുമെല്ലാം ഇന്ന് മലയാളികളുടെ പ്രിയതാരങ്ങളാണ്. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോര്‍ക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് വളര്‍ന്നു. ഇന്ന് എട്ട് മില്യണോളം സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്.

Read more topics: # കരിക്ക്.
Arjun Rathan marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക