Latest News

അര്‍ച്ചന സുശീലന്റെ അമ്മ ആകെ പെട്ടുപോയി; വര്‍ക്ക് ഔട്ട് വീഡിയോ വൈറല്‍

Malayalilife
അര്‍ച്ചന സുശീലന്റെ അമ്മ ആകെ പെട്ടുപോയി; വര്‍ക്ക് ഔട്ട് വീഡിയോ വൈറല്‍

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അര്‍ച്ചന സുശീലന്‍. നിരവധി സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ നേടിയ അര്‍ച്ചന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത് ബിഗ്‌ബോസില്‍ എത്തിയതോടെയാണ്. ബിഗ്‌ബോസ് സീസണ്‍ 1ലെ ശക്തയായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന സുശീലന്‍. പാചകം അത്രയ്ക്ക് പിടിയില്ലായിരുന്ന സ്ത്രീ മത്സരാര്‍ഥികള്‍ക്ക് നടുവില്‍ അടുക്കള കൈകാര്യം ചെയ്താണ് അര്‍ച്ചന പ്രേക്ഷക ശ്രദ്ധനേടിയത്. 

ഇപ്പോള്‍ സീരിയലുകളുമായി സജീവമായ അര്‍ച്ചന ലോക്ഡൗണ്‍ കാലത്തെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുന്‍പ് ദം ബിരിയാണി ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു താരം പങ്കിട്ടത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വീഡിയോ ആര്‍ച്ചന പങ്കുവച്ചിരിക്കയാണ്. വീട്ടിലെ വര്‍ക്കൗട്ട് വീഡിയോ ആണിത്.  വീടിന്റെ സ്വീകരണമുറിയില്‍ ആണ് താരത്തിന്റെ വര്‍ക്കൗട്ട്.

ഈ സമയം അമ്മ സോഫയില്‍ കിടക്കുന്നതും എന്നാല്‍ പിന്നീട് താരത്തിനൊപ്പം വ്യായാമം ചെയ്യാന്‍ ശ്രമിക്കുന്ന അമ്മയെയും ഒരു ബന്ധുവിനെയും വിഡിയോയില്‍ കാണാം. 'പാവങ്ങള്‍ പെട്ടു പോയി' എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു

 
 
 
 
 
 
 
 
 
 
 
 
 

Archana susheelan mom work out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES