മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമിയും. ഗായികയായി അമൃത സുരേഷ് എത്തിയപ്പോള്‍ നടിയും മോഡലുമായിട്ടാണ് അഭിരാമി ശ്രദ്ധിക്കപ്പെട്ടത്. വിവാഹമോചിതയായ ചേച്ചിക്കും കുഞ്ഞു പാപ്പുവിനും എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് അഭിരാമിയാണ്. അമൃതയ്‌ക്കൊപ്പമുള്ള അഭിരാമിയുടെ എജി വ്‌ലോഗ്‌സ് ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ചേച്ചിയെ പോലെ പാട്ടുകാരിയായ അഭിരാമിയും അമൃതയ്‌ക്കൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമാണ്.
താന്‍ ഉയരങ്ങളിലേക്ക് പോയപ്പോള്‍ തനിക്കൊപ്പം അഭിരാമിയുടെയും കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് അമൃത. ഇപ്പോള്‍ അഭിരാമിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് എത്തിയിരിക്കയാണ് അമൃതയും. സഹോദരിമാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. പിറന്നാള്‍ കേക്കിന് മുന്നില്‍ ഇരുന്നുകൊണ്ടുള്ള അഭിരാമിയുടെ ഒരു ബൂമറാങ് വീഡിയോ പങ്കുവെച്ചാണ് അമൃത ആശംസ കുറിച്ചത്. എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് സന്തോഷ ജന്മദിനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ എല്ലാമെല്ലാം എന്റെ ചക്കര. ആകാശത്തിനു കീഴിലെ എല്ലാ സന്തോഷത്തിനും നീ അര്‍ഹയാണ്. ചേച്ചിയുടെ പ്രാരത്ഥനകളും അനുഗ്രഹങ്ങളുമെന്നാണ്- അമൃത കുറിച്ചത്..