Latest News

നടൻ ആദിത്യന്‍ ജയന് ഇത്തവണത്തെ ഓണം ഇരട്ടിമധുരം; ചിത്രങ്ങള്‍ പങ്കുവെച്ച്‌ താരം

Malayalilife
നടൻ ആദിത്യന്‍ ജയന് ഇത്തവണത്തെ ഓണം ഇരട്ടിമധുരം; ചിത്രങ്ങള്‍ പങ്കുവെച്ച്‌ താരം

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. താരദമ്പതികളുടെ വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനെ ആദിത്യന്‍ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. എന്നാൽ ഇത്തവണത്തെ ഓണത്തിന് ആദിത്യന്‍ ജയന് ഇരട്ടിമധുരമാണ്. മിനി സിക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ആദിത്യന്റെ പിറന്നാൾ ദിനം കൂടിയായിരുന്നു  കഴിഞ്ഞ ദിവസം.അതോടപ്പം  മകന്റെ ചോറൂണ് കൂടിയായിരുന്നു.  ഫേസ്ബുക്കിലൂടെ  ചിത്രങ്ങളും താരം പങ്കുവെയ്ക്കുകയും ചെയ്തു.  അതോടൊപ്പം ഇളയമകന്‍ അര്‍ജുന്റെ ചോറൂണ് വിശേഷവും പങ്കുവെയ്ക്കുന്നു.

 താരം ചിത്രത്തോടൊപ്പം ചോറൂണ്‍ ആഘോഷത്തിന് പ്രത്യേകിച്ച്‌ ആരുമില്ലായിരുന്നെന്നും, എന്നാല്‍ ഈശ്വരകൃപയും സുഹൃത്തുക്കളുടെ ആശംസകളുംകൊണ്ട് എല്ലാം മംഗളമായി നടന്നെന്നാണ് കുറിച്ചിരിക്കുന്നത്.  ചോറൂണിന്റെയും മനോഹരമായ കുടുംബഫോട്ടോയും കുറിപ്പിനോടൊപ്പംതന്നെ ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം  എല്ലാവര്‍ക്കും ഓണശംസകള്‍ നേരാനും താരം മറന്നില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

'അര്‍ജുന്‍ മോന്റെ ചോറൂണ് ആയിരുന്നു ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍വച്ച്‌, പ്രത്യേകിച്ച്‌ ആരുമില്ലായിരുന്നു. ഈശ്വരന്റെ അനുഗ്രഹവും നല്ല സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയുംകൊണ്ട് എല്ലാം നന്നായി നടന്നു. എന്നും എന്റെകൂടെയുള്ള വടക്കുംനാഥനും ദേവിക്കും ഒരായിരം നന്ദി. എനിക്ക് പിറന്നാള്‍ ആശംസകള്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ടവര്‍ക്കും, മനോഹരമായ ഫോട്ടോസ് എടുത്ത എന്റെ അനിയന്മാര്‍ക്കും, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. ഇനിയുള്ള നാളുകള്‍ എല്ലാവര്‍ക്കും നല്ലതുവരട്ടെ.'

Read more topics: # Adhithyan jayan special onam
Adhithyan jayan special onam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക