മലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. എന്നാല്‍ ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്. എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ ഒരു ട്യൂമർ സർജറി അടുത്തിടെയാണ് കഴിഞ്ഞത്. നടി സീമ ജി നയാരാണ് കഴിഞ്ഞ ദിവസം ശരണ്യയുടെ സര്‍ജറി കഴിഞ്ഞ വിവരം ആരാധകരെയും പ്രിയപ്പെട്ടവരെയും അറിയിച്ചത്. ഇപ്പോള്‍ വീണ്ടും ശരണ്യയെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് പുതിയ വിശേഷവുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ താരം.
സര്‍ജറി വിജയകരമായിരുന്നെങ്കിലും കടമ്പകള്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്ന് സീമ ജി നായര്‍ പറയുന്നു. അവള്‍ പതിയെപതിയെ സുഖമായി വരുന്നു. ഡിസ്ചാര്‍ജ് ചെയ്യുകയാണ്. തുടര്‍ ചികിത്സയുംചെക്കപ്പും ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. 11 സര്‍ജറികള്‍ വരെ അവള്‍ അഭിമുഖീകരിച്ചു. ഫിസിയോതെറപ്പി തുടരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ശരിക്കും അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ. സീമ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു.സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ശരണ്യയുടെ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി ഒരു വീട് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് വച്ച് നല്കിയിരിക്കുയാണ്. രോഗബാധിതയായി കഷ്ട അനുഭവിക്കുന്ന കാലത്ത് ഈ കുടുംബത്തിനൊപ്പം നിന്നത് നടി സീമാ ജി.നായരാണ്. സിനിമസീരിയല്‍സാമൂഹ്യ രംഗത്തെ പലരും ഇവർക്ക് ആശ്വാസമായി എത്തിയിട്ടുമുണ്ട്.