Latest News

നടി ഉമ നായർക്ക് ഇത്രയും വല്യ മകളോ; കണ്ടാൽ സഹോദരിമാരാണ് എന്നെ തോന്നുകയുള്ളൂ; മകൾക്ക് ഒപ്പമുള്ള ചിത്രവുമായി താരം

Malayalilife
നടി ഉമ നായർക്ക്   ഇത്രയും വല്യ മകളോ; കണ്ടാൽ സഹോദരിമാരാണ് എന്നെ തോന്നുകയുള്ളൂ; മകൾക്ക് ഒപ്പമുള്ള ചിത്രവുമായി താരം

ഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് പ്രേക്ഷക ഹൃദയം  കവർന്ന കഥാപത്രമാണ് നിർമ്മല. നിർമ്മലയായി എത്തിയത് നടി ഉമാ നായർ ആണ്.  സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു  ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട്  നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ്. തമിഴിലടക്കം ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് പല സിനിമകളിലും അഭിനയിച്ച നടി  വളർന്നത്.ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.

 ഉമ പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ചെയ്തിരുന്നത്.  പ്രേക്ഷകർക്ക് ഇവയെല്ലാം പ്രിയപ്പെട്ടവയായിരുന്നു. അമ്പതിലധികം സീരിയലുകളിലാണ് ഉമ നായർ  അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

എന്നാൽ ഇപ്പോൾ    ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.ഇപ്പോൾ മകൾക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് ഉമാ നായർ പങ്ക് വച്ചിരിക്കുന്നത്. അമ്മയെപോലെയുണ്ട് മകൾ എന്നാണ് ആരാധകർ ഉമാ നായരോട് പറയുന്നത്. 

 ആരാധകർ ഉമയോട് കണ്ടാൽ സഹോദരിമാരാണ് എന്നെ തോന്നുകയുള്ളൂ എന്നും ഇത്രെയും വലിയ മകൾ ഉള്ള ആളാണ് എന്ന് തൊന്നുകെ ഇല്ല എന്നും പറയുന്നുണ്ട്. താരം കമന്റുകൾ ആയി  ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകുന്നുണ്ട്.  അമ്മയുടെയും മകളുടെയും ചിത്രത്തിന് നടൻ സായ് കിരണും ലൈക്ക് നൽകിയിട്ടുണ്ട്.ഗൗരി എന്നാണ് മകളുടെ പേര്. മകൾ ഗൗരി പ്ലസ് ടുവിനും മകൻ ഗൗതം ഏഴാം ക്ലാസ്സിലും ആണ് പഠിക്കുന്നത് എന്ന് മുൻപ് ഉമാ നായർ വ്യക്തമാക്കിയിട്ടുണ്ട്.
 

Actress uma nair with daughter pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക