Latest News

മാനസികമായി ആ സമയത്ത് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു കടന്നുപോയത്; തുറന്ന് പറഞ്ഞ് ഉമ നായർ

Malayalilife
മാനസികമായി ആ സമയത്ത് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു കടന്നുപോയത്; തുറന്ന് പറഞ്ഞ് ഉമ നായർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഉമാ നായർ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്.  വാനമ്പാടി പരമ്പരയിലെ  നിര്‍മ്മലയെന്ന നിമ്മിയെ അവതരിപ്പിക്കുന്നത് ഉമയാണ്. പോസിറ്റീവായ കഥാപാത്രത്തെയാണ് ഉമ ഇതിൽ അവതരിപ്പിച്ചിരുന്നത് എങ്കിലും നെഗറ്റീവായാണ് പൂക്കാലം വരവായി സീരിയലില്‍ താരം എത്തുന്നത്. എന്നാൽ ഇപ്പോൾ താരം  ലോക് ഡൗണ്‍ സമയത്തെ അനുഭവങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ്.

ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു. അടുത്തിടെയാണ് തുടങ്ങിയത്. കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും താരം പറയുന്നു. പോസിറ്റീവായും നെഗറ്റീവായും ഒരേസമയം അഭിനയിക്കുന്നുണ്ട്.

ഇത് തന്റെ മാത്രം കാര്യമല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും കടന്നുപോയത് ഇത്തരമൊരു അവസ്ഥയിലൂടെയാണെന്നും താരം പറയുന്നു. താരങ്ങളെല്ലാം നല്ല നിലയില്‍ കഴിയുന്നവരാണെന്ന ധാരണയാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ പലപ്പോഴും അത് ശരിയായിക്കൊള്ളണമെന്നില്ല. പലരും തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച്‌ തുറന്നുപറയാറുമില്ല.

കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. സ്‌കീനില്‍ സമ്ബന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്നും ഉമ നായര്‍ പറയുന്നു. സഹനടിയെന്ന നിലയില്‍ ഈ മേഖലയില്‍ പിടിച്ച്‌ നില്‍ക്കാന്‍ വലിയ പാടാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമേ ഷൂട്ടിംഗുണ്ടാവാറുള്ളൂ. മേക്കപ്പും സാരിയും ചെരിപ്പുമൊക്കെയായി നല്ല ചെലവാണ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് ജോലിയില്ലാതെ നില്‍ക്കാനും ബുദ്ധിമുട്ടാണ്. അതേക്കുറിച്ച്‌ വലിയ ടെന്‍ഷനായിരുന്നു അനുഭവിച്ചത്.

Actress uma nair shared her lock down days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES