Latest News

ഞങ്ങള്‍ക്ക് അറിയാവുന്ന ചെക്കന്‍ ഇതാണ്; നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു; മണിക്കുട്ടനെ കുറിച്ച് പറഞ്ഞ് ശിൽപ്പ ബാല

Malayalilife
  ഞങ്ങള്‍ക്ക് അറിയാവുന്ന ചെക്കന്‍ ഇതാണ്;  നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു; മണിക്കുട്ടനെ കുറിച്ച്  പറഞ്ഞ് ശിൽപ്പ ബാല

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നടനാണ് ‌ മണിക്കുട്ടൻ.  വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യചിത്രം. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ മികവുറ്റ അഭിനയമാണ് കാഴ്ചവച്ചത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് നാലാമത്തെ മത്സരാര്‍ഥിയായി എത്തിയത് നടന്‍ മണിക്കുട്ടനായിരുന്നു.  തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ബിഗ് ബോസില്‍ താരം കാഴ്ചവെക്കുന്നത്.  മണിക്കുട്ടന് ജനപിന്തുണ ഇപ്പോൾ ഏറെ വർധിക്കാൻ കാരണമായിരിക്കുന്നത് അടുത്തിടെ വീക്ക്‌ലി ടാസ്‌ക്കിലെ പ്രകടനത്തിന് ശേഷമാണ്.
 
 പ്രേക്ഷകര്‍ മണിക്കുട്ടൻ നടത്തിയ പെര്‍ഫോമന്‍സിന് നിറഞ്ഞ കൈയ്യടിയാണ് താരത്തിന് നല്‍കിയത്.  മണിക്കുട്ടന് പിന്തുണയറിയിച്ച് നിരവധി പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധേയമായ ആശംസകളുമായി  സുഹൃത്തും നടിയുമായ ശില്‍പ്പബാല  രംഗത്ത് എത്തിയിരിക്കുകയാണ്."ഇത്തവണ എല്ലാ ടാസ്‌ക്കുകളും ഇഷ്ടമായി. മോനെ മണിക്കുട്ടാ, ഞങ്ങള്‍ക്ക് അറിയാവുന്ന ചെക്കന്‍ ഇതാണ്. നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഈ റൗണ്ട് ചെയ്തതില്‍ സന്തോഷമുണ്ട്. നന്നായിട്ട് മുന്നോട്ടുപോവുന്നു. എന്നാണ് മണിക്കുട്ടനെ കുറിച്ച് ശില്‍പ്പബാല എഴുതിയത്.

അതോടൊപ്പം തന്നെ   നന്നായി തന്നെ ബിഗ് ബോസിന്റെ കഴിഞ്ഞ മൂന്ന് എപ്പിസോഡുകള്‍ ആസ്വദിപ്പിച്ചവയായിരുന്നു എന്നും ശില്‍പ്പബാല കുറിച്ചു. അതേസമയം  നടിമാരായ ശരണ്യാ മോഹന്‍, അശ്വതി തുടങ്ങിയവരും നേരത്തെ തന്നെ  മണിക്കുട്ടന്‌റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇത്തവണ ഫൈനല്‍ വരെ ബിഗ് ബോസില്‍ എത്തുമെന്ന് ഏവരും ഒരേ പോലെ  പ്രവചിച്ച ഒരു  മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍.  സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ മണികുട്ടന്റെ പേരിൽ നടന്റെ പേരില്‍ ഫാന്‍സ് ആര്‍മി ഗ്രുപ്പുകളെല്ലാം വന്നിട്ടുണ്ട്.  മണിക്കുട്ടനും നോബിയുമായിരുന്നു മികച്ച പ്രകടനം സര്‍വ്വകലാശാല ടാസ്‌ക്കില്‍ കാഴ്ചവെച്ചത്.  ഇരുവരും ഈ ടാസ്‌ക്കില്‍ കൗണ്ടറുകള്‍ അടിച്ചായിരുന്നു തിളങ്ങി നിന്നിരുന്നതും.

 

Actress shilpa bala words about manikuttan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക