മലയാള സിനിമ സീരിയൽ മേഖലയിൽ ഏവർക്കും സുപരിചിതയായ മാറിയ താരമാണ് രശ്മി സോമൻ. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ രശ്മി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ എന്ന് സ്വന്തം ജാനകി കുട്ടി എന്ന സിനിമയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി ആയിരുന്നു. ആ കഥ ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിൽ തുറന്ന് പറയുകയാണ് രശ്മി. ‘അന്ന് താൻ സീരിയലുകൾ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിഞ്ഞു. ഓഡിഷനിൽ സെലക്ടായി. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
എന്നാൽ ചിത്രീകരണം തുങ്ങുന്നതിന് മുൻപുള്ള പൂജയുടെ രണ്ട് ദിവസം മുൻപ് എന്നെ വിളിച്ചിട്ട് പറഞ്ഞു കഥാപാത്രത്തിൽ ചെറിയ മാറ്റമുണ്ട്. ജാനകിക്കുട്ടിയാകാൻ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തി. എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്’. അങ്ങനെ രശ്മി സരോജിനിയായി. ജാനകിക്കുട്ടിയിലൂടെ മലയാളത്തിന് ജോമോളെയും ലഭിച്ചു.
കുടുംബത്താൽ അവഗണിക്കപ്പെട്ട കുട്ടിയും, കുട്ടിക്ക് കൂട്ടായി വന്ന യക്ഷിയും ഇന്നും മലയാളികളുടെ ഇഷ്ട സിനിമകളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ്.