സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ ജീവിതം; തന്റെ സമ്പാദ്യത്തെക്കുറിച്ചു വെളിപ്പെടുത്തി നിഷ സാരംഗ്

Malayalilife
സമ്പാദിക്കുക  എന്നത് മാത്രമല്ലല്ലോ ജീവിതം; തന്റെ സമ്പാദ്യത്തെക്കുറിച്ചു വെളിപ്പെടുത്തി നിഷ സാരംഗ്

ഫ്‌ളവർഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരം ഇപ്പോള്‍ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്.  പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ തന്റെ മുറചെറുക്കനും അപ്പച്ചിയുടെ മകനുമായ യുവാവിനെ വിവാഹം ചെയ്തു. മികച്ച നര്‍ത്തകിയായിരുന്നെങ്കിലും നല്ല വിവാഹജീവിതം നയിക്കണമെന്ന ആഗ്രഹത്താല്‍ അഭിനയവും നൃത്തവുമെല്ലാം മാറ്റിവച്ചാണ് നിഷ ജീവിച്ചത്. എന്നാല്‍ വിചാരിച്ച പോലെ കുടുംബജീവിതം സുഖകരമല്ലാത്തതിലാല്‍ അവര്‍ക്ക് പിരിയേണ്ടിവന്നു. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്ത് ഒടുവിലാണ് സിനിമയിലേക്ക് താരം എത്തിയത്. സ്വയം അധ്വാനിച്ച്‌ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയ നിഷ ഇതുവരെയുള്ള ജീവിതത്തില്‍ സമ്ബാദിച്ചതെന്ത് എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. 


 'ചെറുപ്പം മുതല്‍ സമ്ബാദിക്കാന്‍ വളരെ താല്‍പര്യമുള്ള ആളായിരുന്നു'. അങ്ങനെ എങ്കില്‍ തന്നെ ഇന്ന് സമ്ബാദ്യം എവിടെ എത്തി നില്‍ക്കുന്നു എന്നായിരുന്നു അവതാരകന്‍ നിഷ സാംരഗിനോട് ചോദിച്ചത്. താരത്തിന്റെ മറുപടിയിങ്ങനെ.. 'വലിയ സമ്ബാദ്യമൊന്നുമില്ല. സമ്ബാദിക്കാന്‍ വേണ്ടിയുള്ളതൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച്‌ അയച്ചു. ഇപ്പോള്‍ അവള്‍ക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച്‌ അയക്കണം. അത്രയെ സമ്ബാദ്യമുള്ളു. ചെറുപ്പത്തിലെ സമ്ബാദിക്കാന്‍ ഇഷ്ടമാണ്. എന്ന് കരുതി വലിയ സമ്ബത്തൊന്നും എന്റെ കൈയില്‍ വന്നിട്ടില്ല. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താന്‍ പറ്റി. എന്നുള്ളതാണ്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.'

'സമ്ബാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. വേണമെങ്കില്‍ എനിക്ക് കിട്ടുന്ന കാശ് ധൂര്‍ത്തടിച്ച്‌ ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു' നിഷ പറയുന്നു.

Actress nisha sarang words about earning

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES