Latest News

ഗർഭകാലം ആസ്വദിച്ച് ചന്ദ്ര ലക്ഷ്മൺ; മനോഹര ചിത്രവുമായി പ്രിയതമൻ ടോഷ് ക്രിസ്റ്റി

Malayalilife
topbanner
ഗർഭകാലം ആസ്വദിച്ച് ചന്ദ്ര ലക്ഷ്മൺ; മനോഹര  ചിത്രവുമായി പ്രിയതമൻ  ടോഷ് ക്രിസ്റ്റി

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. താരം പ്രേക്ഷക ഹൃദയം കീഴടക്കിയത് വളരെ തന്മയത്തോടെയും സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ്. നടൻ പൃഥ്വിരാജിന്റെ നായികയായിട്ടാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്.   2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര, തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞ് നിന്നിരുന്നു. ടെലിവിഷൻ പരമ്പരകളായ സ്വന്തം, മേഘം, കോലങ്ങൾ, കാതലിക്ക നേരമില്ലൈ എന്നിവയിലെ സാന്ദ്ര നെല്ലിക്കടാൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങളിലൂടെയാണ്  താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രസക്തിയാണ് നേടി കൊടുത്തത്. 

കഴിഞ്ഞ വർഷമാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും  വിവാഹിതരായത്.  ഇരുവരും കുഞ്ഞതിഥിയെത്തുന്ന കാര്യം ആരാധകരെ വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴാണ് അറിയിച്ചത്. തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നും ചന്ദ്ര ​ഗർ‌ഭിണിയാണെന്നുമാണ് ടോഷും ചന്ദ്രയും സോഷ്യൽ മീഡിയ വഴി അറിയിച്ചത്. എന്നാൽ ഇപ്പോൾ ഭർത്താവ് റ്റോഷ്‌ ക്രിസ്‌റ്റയ്‌ക്കൊപ്പം നിൽക്കുന്ന ചന്ദ്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ താരങ്ങൾ  പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു. എന്നാൽ ഇപ്പോൾ  ഇപ്പോൾ ടോഷ് ഇൻസ്റാഗ്രാമിലൂടെ ചന്ദ്രയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്.  ചിത്രങ്ങളിലൂടെ തന്നെ ചന്ദ്രക്ക് ചെറുതായി വയറൊക്കെ വന്നു തുടങ്ങി എന്ന് വ്യക്തമാണ്. നിരവധി പേരാണ്  ഇരുവർക്കും കമന്റുമെയാത്തുന്നത്.

Actress chandra lakshmanpregnancy pics goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES