Latest News

വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിഞ്ഞത്; മകന്റെ കാര്യങ്ങൾ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി വരും: ആതിര മാധവ്

Malayalilife
വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം  കഴിഞ്ഞത്;  മകന്റെ കാര്യങ്ങൾ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി വരും: ആതിര മാധവ്

കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ താരം പരമ്പര വിട്ടു കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ ഇപ്പോൾ സുബി സുരേഷിനൊപ്പം ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്.

വീട്ടുകാരുടെ സമ്മതത്തോടെയാണ് തന്റെ വിവാഹം കഴിഞ്ഞതെന്ന് സുബിയുടെ ചോദ്യത്തിന് മറുപടി പറയവേ ആതിര പറഞ്ഞു. എന്താണ് അഭിനയിക്കാൻ വരാത്തത് എന്ന ചോദ്യം പ്രേക്ഷകർ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് താൻ ഗർഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നു. അതുകൊണ്ട് കുഴപ്പമില്ലെന്നാണ് ആതിര പറഞ്ഞത്.ഇതിനിടെ താൻ നിർമ്മിക്കുന്ന സീരിയലിൽ നല്ലൊരു വേഷം അഭിനയിക്കാൻ ആതിരയെ വിളിക്കുമെന്ന് സുബി തമാശരൂപേണ പറഞ്ഞു. പറ്റിയാൽ ഭർത്താവിനെയും കുഞ്ഞിനെയും കൂട്ടി വന്ന് കുടുംബസമേതമുള്ള ഒരു കഥ തന്നെ നമുക്ക് സീരിയലാക്കാം. അയൽവക്കക്കാരായി ഞങ്ങളും വരാമെന്ന് സുബി പറഞ്ഞു.

2020 ലാണ് ആതിര മാധവ് വിവാഹിതയായത്. നേരത്തെ രാജീവ് എന്നയാളുമായി പ്രണയത്തിലായിരുന്ന നടി അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത്. ഒന്നാം വിവാഹവാർഷികാഘോഷങ്ങൾക്ക് ഇടയിലാണ് താനൊരു അമ്മയാവാൻ പോവുകയാണെന്ന കാര്യം ആതിര എല്ലാവരോടുമായി പറഞ്ഞത്. പിന്നാലെ സീരിയലിൽ നിന്നും കുറച്ച് ഇടവേള എടുക്കുകയാണെന്നും നടി പറഞ്ഞു. മകന്റെ കാര്യങ്ങൾ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുമെന്നാണ് അന്നും ഇന്നും ആതിര പറയുന്നത്.


 

Actress athira madhav words about career and marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക