പാടാത്ത പൈങ്കിളി പരമ്പരയിലെ സ്വപ്നയും കനകയും ക്ലാസ്മേറ്റ്സ്: അപൂര്‍വ്വ സംഗമത്തെക്കുറിച്ച് വെളിപ്പെടുത്തി നടി അര്‍‍ച്ചന സുശീലന്‍

Malayalilife
പാടാത്ത പൈങ്കിളി പരമ്പരയിലെ  സ്വപ്നയും കനകയും ക്ലാസ്മേറ്റ്സ്:  അപൂര്‍വ്വ സംഗമത്തെക്കുറിച്ച് വെളിപ്പെടുത്തി നടി അര്‍‍ച്ചന സുശീലന്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. എന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടോയിരുന്നു. 


 തനിക്ക് വില്ലത്തിയായി അഭിനയിക്കാനാണ് ഇഷ്ടമെന്നും അര്‍ച്ചന ഇതിനോടകം തന്നെ തുറന്ന്  പറഞ്ഞിരുന്നു.  തനിക്ക് ഗ്ലിസറിനിട്ട് കണ്ണീരൊഴുക്കാന്‍ പറ്റില്ലെന്നും വില്ലത്തിയായി പേടിപ്പിക്കാന്‍ എളുപ്പമാണെന്നുമായിരുന്നു താരം പറഞ്ഞത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയില്‍ ഒരു കഥാപാത്രത്തെ താരമാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ  പാടാത്ത പൈങ്കിളിയുടെ ലൊക്കേഷനിലെ അപൂര്‍വ്വ സമാഗമത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.  ഇതിനകം തന്നെ നടിയുടെ  പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വ്യത്യസ്ത വേഷങ്ങളിൽ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ വർഷങ്ങൾക്കു മുൻപ് ഒന്നിച്ച് പഠിച്ച് കളിച്ച സുഹൃത്തുക്കൾ, അർച്ചനയും ചിത്രയും  കണ്ടുമുട്ടി.  പഴയ ഓർമ്മകൾ സ്വപ്നയും കനക യുമായി പങ്കു വെച്ചുവെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ  അര്‍ച്ചന കുറിച്ചത്. കനക ദേവയുടെ വീട്ടിലെ ജോലിക്കാരിയായാണ്. അതേസമയം  കനകയും സ്വപ്നയും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടോയെന്ന് ചോദിച്ച ആരാധകർ ഒരാള്‍ വില്ലത്തിയായും മറ്റൊരാള്‍ പോസിറ്റീവ് കഥാപാത്രത്തെയുമാണല്ലോ അവതരിപ്പിക്കുന്നതെന്നും തമാശ രൂപേണ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
 

Actress archana susheelan new post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES