Latest News

വ്യാജ വിവാഹവാർത്തയ്ക്ക് പിന്നാലെ അടുത്ത വ്യജവാർത്തയുമായി അനുമോൾ; നിരവധി മെസ്സെജുമായി ആരാധകർ

Malayalilife
വ്യാജ വിവാഹവാർത്തയ്ക്ക് പിന്നാലെ അടുത്ത വ്യജവാർത്തയുമായി അനുമോൾ; നിരവധി മെസ്സെജുമായി ആരാധകർ

പ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പൊന്നോമനയാണ് അനുമോൾ. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്റ്റാർ മാജിക്’ എന്ന ഷോയിലെ മിന്നും താരമാണ് ആരാധകര്‍ സ്‌നേഹത്തോടെ കാര്‍ത്തു എന്നു വിളിക്കുന്ന അനുമോൾ. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ലോക്ക്ഡൗൺ കാലത്ത് സ്റ്റാർ മാജിക് ഷൂട്ടും ഫോട്ടോഷൂട്ടുമൊക്കെയായി ദിവസവും തിരക്കയർന്നു അനുമോൾക്ക്. സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് അനുമോൾ. ഈ ഇടയ്ക് വിവാഹത്തിന് പറ്റി ചില വിവാദങ്ങൾക്ക് ശേഷം പുതിയ ഒരു കിംവദന്തി പരക്കുന്നുണ്ട്. അനുമോൾ ബിഗ് ബോസ് 3 ഇൽ മത്സരിക്കാൻ പോകുന്നു എന്നത്. ഇപ്പോൾ ഇല്ല എന്ന നടി തന്നെ പറഞ്ഞു കഴിഞ്ഞു.

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയ മുഴുവൻ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവയിൽ പലയിടത്തും പരാമർശിക്കപ്പെട്ട പേരാണ് അനുവിന്റേത്. പക്ഷെ, ആരാധകരെ നിരാശരാക്കികൊണ്ട് താൻ ബിഗ് ബോസ്സിൽ ഉണ്ടാകില്ല എന്ന് ഈയിടെ അനു പറഞ്ഞിരുന്നു. ഇതൊരു വ്യാജവാർത്തയാണെന്നും, തന്നെ ഇതുവരെ ബിഗ്‌ബോസിലെ ആരും ഇതുവരെ സമീപിച്ചിട്ടില്ലായെന്നും പറഞ്ഞു. എല്ലാവരെയും പോലെ ആഗ്രഹം ഉണ്ടെന്നും , അവസരം കിട്ടിയാൽ എന്തായാലും ഒന്ന് ആലോചിക്കുമെന്നും പറഞ്ഞു. പ്രേത്യേക താല്പര്യക്കുറവൊന്നുമില്ല എന്നാണ് നടി നേരത്തെ പറഞ്ഞത്. അനുമോൾ ഉണ്ടെങ്കിൽ എന്തായാലും പ്രേക്ഷകർക്കു ഏറെ ആഹ്ലാദമായിരിക്കും. ഈ വ്യാജ വാർത്ത കണ്ടിട് നിരവധിപേരാണ് അനുമോൾക് മെസ്സേജും മറ്റും അയച്ചു അന്വേഷിക്കുന്നത്. സീസൺ ബിഗ് ബോസ് മലയാളം ഫെബ്രുവരി അവസാന വാരം എത്തും എന്നാണ് റിപ്പോർട്ടുകൾ. അനുവിനെപോലെത്തന്നെ ഒട്ടേറെ പ്രമുഖർ തങ്ങളുടെ ബിഗ് ബോസ് പ്രവേശന വാർത്തകൾ നിഷേധിച്ചിരുന്നു. പല വ്യാജവാർത്തയും പലരെയും പാറ്റി വന്നിരുന്നു.  ഗായിക റിമി ടോമി, വാനമ്പാടി താരം സുചിത്ര നായർ, നടി അനാർക്കലി മരിക്കാർ, ഉടൻ പണം അവതാരകൻ ഡെയിൻ ഡേവിസ്, നടി വിൻസി അലോഷ്യസ് എന്നിവർ ഇതിനോടകം തങ്ങൾ ബിഗ് ബോസ്സിൽ ഇല്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെ പറ്റിയൊക്കെ പലപ്പോഴായി വാർത്തകൾ വന്നതായിരുന്നു. എല്ലാവരും തള്ളിപ്പറയുകയും ചെയ്തു.

മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. സ്റ്റാർ മാജിക്കിലൂടെയാണ് അനുമോൾ പ്രേക്ഷകർക്കു പ്രിയങ്കരി ആയി മാറിയത്.

Actress anumol says about fake news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക