Latest News

പലര്‍ക്കും രണ്ടാം വിവാഹത്തിന് സമൂഹത്തെയാണ് പേടി; ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി യമുനയും ഭര്‍ത്താവും

Malayalilife
പലര്‍ക്കും രണ്ടാം വിവാഹത്തിന് സമൂഹത്തെയാണ് പേടി; ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി  യമുനയും ഭര്‍ത്താവും

ന്ദന മഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് രണ്ടാമത് വിവാഹിതയായത്. ഒരു യൂട്യൂബ് ചാനൽ അടുത്തിടെയാണ് താരം ആരംഭിച്ചത്. പുനര്‍വിവാഹത്തെ കുറിച്ചുള്ള പലരുടെയും ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ ഉള്ള മറുപടികളായിരുന്നു താരം ഇപ്പോൾ പങ്കുവച്ച വിഡിയോയിലൂടെ തുറന്ന് പറയുന്നത്.

'പുനര്‍വിവാഹത്തെ കുറിച്ചുള്ള പലരുടെയും ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ ഉള്ള മറുപടികളായിരുന്നു യമുനയും ഭര്‍ത്താവ് ദേവനും തുറന്ന് സംസാരിച്ചത്. പലര്‍ക്കും രണ്ടാം വിവാഹത്തിന് സമൂഹത്തെയാണ് പേടി. ചിലരുടെ വീട്ടില്‍ അമ്മ സമ്മതിക്കില്ല, മക്കള്‍ സമ്മതിക്കില്ല എന്നൊക്കെയുള്ള പ്രശ്‌നമാണ്. എന്നാല്‍ തുറന്ന് സംസാരിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളു.

നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരുടെ കാഴ്ചപാടിനും പ്രശ്‌നമുണ്ട്. പുനര്‍വിവാഹം എന്നത് കൊണ്ട് അവര് കരുതുന്നതും പറയുന്നതുമൊക്കെ സെക്‌സിനെ അടിസ്ഥാനമാക്കിയാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള റീയൂണിയന്‍ സംഭവിച്ച് അവര്‍ വിവാഹത്തിലേക്ക് പോകുമ്പോള്‍ വേറൊരു ജീവിതമല്ലേ ഉണ്ടാവുന്നതെന്ന് യമുന പറയുന്നു. അത് ചിലപ്പോള്‍ കൊച്ച് പയ്യന്മാരായിരിക്കും. കുറച്ച് കഴിയുമ്പോള്‍ അവരുടെ ഈ ധാരണ മാറുമെന്ന് ദേവന്‍ പറയുന്നു.

ഒരു കാലഘട്ടം കഴിയുമ്പോള്‍ ഫ്രണ്ട്ഷിപ്പിന്റെ വലിയൊരു ആവശ്യമുണ്ട്. ഏകന്തതയില്‍ ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ ആയിരിക്കാനാണ്. വയസ് കാലത്ത് ഒരു കൂട്ട് വേണം എന്ന് പറയുന്നതും അങ്ങനെയാണ്. ഭര്‍ത്താവിന് ചായയും ചോറും ഉണ്ടാക്കി കൊടുക്കാനുള്ള ആളായിട്ടാണ് പലരും ഭാര്യമാരെ കരുതുന്നത്. പക്ഷേ ആളുകള്‍ മാറി തുടങ്ങിയെന്ന് ദേവന്‍ പറയുമ്പോള്‍ എന്റെ ഭര്‍ത്താവും അങ്ങനെ ആണെന്നാണ് യമുനയുടെ മറുപടി. ഷൂട്ടിങ്ങ് കഴിഞ്ഞ് രാത്രി മടുത്ത് വരുമ്പോള്‍ നല്ല ഫ്രഷ് ജ്യൂസും ഷേക്കും ഒക്കെ അദ്ദേഹം ഉണ്ടാക്കി വെക്കുമെന്നാണ് നടി പറഞ്ഞത്. അതൊരു ശീലമാക്കി വെക്കേണ്ടെ. അതിന് ശേഷം ഭാര്യ ഓംലറ്റ് ഉണ്ടാക്കി തരുമല്ലോ, അതിന് വേണ്ടി ആണെന്നാണ് ദേവന്റെ മറുപടി.

Actress Yamuna and her husband words about second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക