Latest News

വര്‍ക്ക് ചെയ്യുന്നില്ല എന്നുള്ളത് എന്റെ തീരുമാനമാണ്; അല്ലാതെ ആരും വിലക്കിയിട്ടില്ല; ആരോപണവിധേയ ആയതോടെ കഷ്ടപെട്ടുകൊണ്ട് കെട്ടിപ്പെടുത്തി കൊണ്ടുവന്ന കരിയര്‍ ഒറ്റ നിമിഷം കൊണ്ട് തകർന്നു: ലക്ഷ്മി പ്രമോദ്

Malayalilife
വര്‍ക്ക് ചെയ്യുന്നില്ല എന്നുള്ളത് എന്റെ  തീരുമാനമാണ്;  അല്ലാതെ ആരും വിലക്കിയിട്ടില്ല; ആരോപണവിധേയ ആയതോടെ കഷ്ടപെട്ടുകൊണ്ട് കെട്ടിപ്പെടുത്തി കൊണ്ടുവന്ന കരിയര്‍ ഒറ്റ നിമിഷം കൊണ്ട് തകർന്നു: ലക്ഷ്മി പ്രമോദ്

രസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്ക്കെത്തിയ താരം വിവാഹിതയും കുഞ്ഞുമായതിന് ശേഷമാണ് അഭിനയരംഗത്ത് സജീവമായത്. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലും ലക്ഷ്മി തിളങ്ങിയിരുന്നു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ കേസില്‍ നടിയുടെ നേരെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതോടെ പാമ്പാറയിൽ നിന്നും ലക്ഷ്മി ഒഴിവാക്കപ്പെട്ടു. അതേസമയം പരമ്പരയിൽ നിന്ന് താന്‍ സ്വന്തം തീരുമാന പ്രകാരമാണ് സീരിയല്‍ രംഗത്ത് നിന്നും മാറി നില്‍ക്കുന്നത് എന്നാണ് ലക്ഷ്മി പറയുന്നത്. 

ആരോപണവിധേയ ആയതോടെ താന്‍ കഷ്ടപെട്ടുകൊണ്ട് കെട്ടിപ്പെടുത്തി കൊണ്ടുവന്ന കരിയര്‍ ഒറ്റ നിമിഷം കൊണ്ട് അങ്ങ് ഇല്ലാതെ ആയി. അതില്‍ ആദ്യം ഭയങ്കര സങ്കടം ഉണ്ടായിരുന്നു. വര്‍ക്ക് ചെയ്യുന്നില്ല എന്നുള്ളത് തന്റെ തീരുമാനമാണ്. അല്ലാതെ ആരും വിലക്കിയിട്ടില്ല. തന്റെ അറിവില്‍ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ ഈ മാറിനില്‍ക്കാന്‍ തന്നെ വ്യക്തിപരമായി ഒരു രീതിയിലും ബാധിക്കില്ല. കാരണം കുടുംബത്തിനാണ് കൂടുതല്‍ താന്‍ മുന്‍ഗണന നല്‍കുന്നത്. മകളെയും കുടുംബത്തേയും നോക്കി നില്‍ക്കുകയാണ് ഇപ്പോള്‍.

>നിയമം അതിന്റെ വഴിക്ക് പോകട്ടെ. സര്‍ക്കാരിനെയും ജുഡിഷ്യറിയെയും വിശ്വസിക്കുന്നുണ്ട്. അതിനാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും സത്യം ജയിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. കടുത്ത സൈബര്‍ ആക്രമണം നേരിട്ടു എന്നാല്‍ മൂന്നു വയസുള്ള തന്റെ കുഞ്ഞിനെ മോശം രീതിയില്‍ പറഞ്ഞതാണ് ഏറ്റവും കൂടുതല്‍ സങ്കടമുണ്ടാക്കിയത്.

Actress Lekshmi Pramod statement about acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക