കുട്ടിത്തം നിറഞ്ഞ മുഖവും നുണക്കുഴിക്കവിളുകളുമുളള മലയാളത്തിന്റെ പ്രിയനടിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ബാലതാരമായി അഭിനയത്തിലേക്കെതിയ ഡിംപിള്‍ എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. അടുത്തിടെയായിരുന്നു താരം തന്റെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രസവശേഷം മാനസീകമായി താന്‍ തളര്‍ന്നുപോയ ദിവസങ്ങളെ കുറിച്ചാണ് ഡിംപിള്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
പ്രസവശേഷമുള്ള ശാരീക ബുദ്ധിമുട്ടുകളും കുഞ്ഞുങ്ങളെ ആരോഗ്യാവസ്ഥ സംബന്ധിച്ചുള്ള വേവലാതികളുമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് നയിച്ചതെന്നും അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സഹായമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സ?ഹായിച്ചതുമെന്നും ഡിംപിള്‍ പറയുന്നു. പ്രസവത്തോടെ പ്രീമെച്വേറായ കുഞ്ഞുങ്ങള്‍ ജനിച്ചതിനാല്‍ രണ്ടുപേരേയും തുടക്കം മുതല്‍ കാണാന്‍ സാധിച്ചിരുന്നില്ല. ആദ്യ നാളുകളില്‍ കുഞ്ഞുങ്ങളെ അവസ്ഥയെ കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഒരാള്‍ എന്നെ വിട്ടുപോയതും അറിഞ്ഞത് വൈകിയാണ്. ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ മരവിച്ച് ഒരിരുപ്പായിരുന്നു. മമ്മിയടക്കം എല്ലാവരും എന്നോട് കരഞ്ഞ് സങ്കടം തീര്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. ഒരു മരവിപ്പായിരുന്നു. പിന്നീട് എന്‍ഐസിയുവിന്റെ മുമ്പില്‍ പോയി നിന്ന് കരയും ഇടയ്ക്ക് കുഞ്ഞിന്റെ അവസ്ഥ കാണുമ്പോള്‍ ബോധം നഷ്ടപ്പെട്ട് വീഴും.
പ്രവസത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ഞാന്‍ വീട്ടിലേക്ക് വന്നത്. അതും കൈയ്യില്‍ കുഞ്ഞുങ്ങളില്ലാതെ. പിന്നീട് വീട്ടില്‍ എത്തിയ ശേഷം ഞാന്‍ വല്ലാതെ മാറാന്‍ തുടങ്ങി. എല്ലാവരോടും ദേഷ്യമായിരുന്നു. മുറിക്ക് പുറത്ത് ഇറങ്ങാറുണ്ടായിരുന്നില്ല. ആരെയും അഭിമുഖീകരിക്കാന്‍ എനിക്ക് സങ്കടമായിരുന്നു. പലപ്പോഴും ദൈവത്തെ പഴിച്ചു. ചിലപ്പോള്‍ ഒറ്റയ്ക്കിരുന്ന കരയും തോമുവിനെ കാണുമ്പോള്‍ പോലും നിര്‍ത്താതെ കരയുമായിരുന്നു. താരാട്ട് പാട്ടുകളെ സ്‌നേഹിച്ചിരുന്ന ഞാന്‍ പിന്നീട് അവയെല്ലാം കേള്‍ക്കുമ്പോള്‍ സങ്കടപ്പെടാന്‍ തുടങ്ങി. കുഞ്ഞുങ്ങളില്‍ ഒരാളെ ദൈവം തിരിച്ച് വിളിച്ചപ്പോള്‍. മറ്റെയാളുടെ ആരോഗ്യത്തിന് വേണ്ടിയായിരുന്നു പിന്നീടുള്ള പ്രാര്‍ഥന. ഒരു ഘട്ടത്തില്‍ അവനേയും നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായിരുന്നു. എല്ലാം കൊണ്ടും തളര്‍ന്നുപോയ ഞാന്‍ രണ്ടാമത്തെ കുഞ്ഞിനെ കൈയ്യിലേക്ക് ലഭിച്ച ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ തുടങ്ങിയത് ഡിംപിള്‍ പറയുന്നു.