Latest News

22 വര്‍ഷമായി ദാമ്പത്യം നയിക്കുന്നത് ദൈവാനുഗ്രഹം; മകന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അനിമേഷന്‍ പഠനത്തില്‍; അവധി ദിവസങ്ങളില്‍ കാറ്ററിങ് ജോലിക്ക് പോയി സ്വയം വരുമാനം കണ്ടെത്താനും മകനോട് പറഞ്ഞു; ലാലേട്ടന്റെ അമ്മയുമായും വളരെ അടുപ്പം; ബീനാ ആന്റണിയും മനോജും പങ്ക് വച്ചത്

Malayalilife
22 വര്‍ഷമായി ദാമ്പത്യം നയിക്കുന്നത് ദൈവാനുഗ്രഹം; മകന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അനിമേഷന്‍ പഠനത്തില്‍; അവധി ദിവസങ്ങളില്‍ കാറ്ററിങ് ജോലിക്ക് പോയി സ്വയം വരുമാനം കണ്ടെത്താനും മകനോട് പറഞ്ഞു; ലാലേട്ടന്റെ അമ്മയുമായും വളരെ അടുപ്പം; ബീനാ ആന്റണിയും മനോജും പങ്ക് വച്ചത്

30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിട്ടുള്ള നടിയാണ് ബീന ആന്റണി. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഭര്‍ത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. ഇരുവരും ഒന്നിച്ചു പങ്കുവെക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

22 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചും സീരിയല്‍ അനുഭവങ്ങളും സംസാരിച്ച അടുത്തിടെ നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.  വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷമായി. 2003ല്‍ ആയിരുന്നു വിവാഹം. 
22 വര്‍ഷമായി ദാമ്പത്യം നയിക്കുന്നുവെന്നത് വലിയൊരു ദൈവാനുഗ്രഹമാണ്. ഞങ്ങളെ കുറിച്ചും പലരും പ്രവചനങ്ങള്‍ നടത്തിയിരുന്നു. ഈ ബന്ധമൊക്കെ എത്രകാലം പോകും... എന്നൊക്കെ. ഇപ്പോള്‍ ആര് കല്യാണം കഴിച്ചാലും ജനങ്ങള്‍ ഇത് ചോദിക്കാറുണ്ട്. ചിലര്‍ ആശംസകള്‍ അറിയിക്കും. മറ്റ് ചിലര്‍ ചോദിക്കും ഇത് എപ്പോള്‍ തീരുമെന്ന്. ഞങ്ങള്‍ പിരിഞ്ഞുവെന്ന് ഇതിനോടകം പലവട്ടം മീഡിയയില്‍ വന്ന് കഴിഞ്ഞു.

പിന്നെ ആര്‍ട്ടിസ്റ്റാണെങ്കില്‍ ആളുകള്‍ നല്ലതും മോശവുമെല്ലാം പറയും. നമ്മള്‍ പബ്ലിക്ക് പ്രോപ്പര്‍ട്ടിയായി ജനങ്ങള്‍ അങ്ങ് തീരുമാനിക്കും. പൂമാല വന്നാലും ചെരുപ്പേറ് വന്നാലും അതിന്റേതായ രീതിയില്‍ സ്വീകരിക്കണം. കമന്റുകളൊന്നും മനസിലേക്ക് എടുക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട് ഇരുവരും പറയുന്നു. എനിക്ക് മാറ്റങ്ങള്‍ വരില്ല. ഞാന്‍ മറ്റുള്ളവര്‍ക്ക് തലവേദനയോ ശല്യമോ ആയി മാറാറില്ല. ദേഷ്യം വരുന്നയാളാണ്.

പക്ഷെ തെറിയൊന്നും പ്രയോഗിക്കില്ല. എവിടെപ്പോയാലും ലൈവായി ഇരിക്കുക എന്നതാണ് എനിക്ക് ഇഷ്ടം. എല്ലാവരേയും ട്രോളിയും ഇറിറ്റേറ്റ് ചെയ്തും ഇരിക്കാന്‍ ഇഷ്ടമാണ്. കുടുംബാംഗങ്ങള്‍ക്കും അത് ഇഷ്ടമാണ് മനോജ് പറയുന്നു. എവിടെ ട്രിപ്പ് പോയാലും മനോജേട്ടന്‍ വേണം. എന്നാലെ വളിപ്പ് പറയൂ. അല്ലെങ്കില്‍ സുഖമില്ല ബീനയും കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസിന്റെ ഈ സീസണിനെ കുറിച്ച് റിവ്യു പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ തോന്നാത്തതുകൊണ്ട് ചെയ്യാത്തതാണ്.

പറയാന്‍ മാത്രം ഒന്നുമില്ല. അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലപോലൊരു സീസണാണ് ഇപ്രാവശ്യത്തേത്. മുമ്പ് മോനും എനിക്കൊപ്പം റിവ്യു പറയാന്‍ ഇരിക്കുമായിരുന്നു. ഇപ്പോള്‍ അവന് ഭയങ്കര ചമ്മലാണ്. മെച്വേര്‍ഡായില്ലേ. അതിന്റെ ചമ്മലാണ്. ബിഗ് ബോസിലേക്ക് ചത്താലും പോവില്ല. രണ്ട് കോടി തരാമെന്ന് പറഞ്ഞാലും ഞങ്ങള്‍ പോവില്ല. കപ്പിളായിട്ട് പോയാല്‍ ഞങ്ങള്‍ പരസ്പരം നോമിനേറ്റ് ചെയ്യും. തല്ലുകൂടുമൈന്നും ഇരുവരും പറയുന്നു.

മകന്‍ ആരോമലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്..മകന്‍ പഠനത്തിനിടയിലെ ഇടവേളയില്‍ വരുമാനം കണ്ടെത്താനായി കാറ്ററിംഗ് ജോലിക്കുപോയതിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. ഇപ്പോള്‍ 19 വയസ്സുള്ള ആരോമല്‍, പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം അനിമേഷന്‍ കോഴ്‌സ് ചെയ്യുകയാണ്. കോഴ്‌സിനിടയില്‍ ലഭിച്ച ആറുമാസത്തെ ഇടവേളയില്‍, ആരോമല്‍ സ്വന്തമായി വരുമാനം കണ്ടെത്താനായി കാറ്ററിംഗ് ജോലിക്കുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. 

നടിയെന്ന നിലയില്‍ തന്റെ മകനെ എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ, ഇത്തരം ജോലിക്കുപോകുന്നത് പ്രശ്‌നമാകുമോ എന്ന് ബീന ആന്റണി ആദ്യം ആശങ്കപ്പെട്ടെങ്കിലും, മകന്റെ താല്പര്യത്തിന് വിരോധം പറഞ്ഞില്ല. 'ഒരു ദിവസം അവന്‍ വന്ന് കാറ്ററിങ്ങിന് പൊയ്‌ക്കോട്ടേ എന്ന് ചോദിച്ചു. നിന്നെ എല്ലാവരും അറിയുന്നതല്ലേ, അതൊന്നും കുഴപ്പമില്ലെങ്കില്‍ പൊയ്‌ക്കോ എന്ന് ഞാന്‍ പറഞ്ഞു,' ബീന ആന്റണി ഒരു കൈരളി ടിവി പരിപാടിയില്‍ വെളിപ്പെടുത്തി. ആരോമല്‍ മൂന്നാലു തവണ ജോലിക്കുപോവുകയും അഞ്ഞൂറും അറുന്നൂറും രൂപ സമ്പാദിക്കുകയും ചെയ്തു. ഓരോ ആവശ്യങ്ങള്‍ക്കും പണം ചോദിക്കുമ്പോള്‍ തനിക്ക് കണ്ണ് നിറഞ്ഞുപോയതായി നടി പറഞ്ഞു. 

ഇത് വലിയ കാര്യമല്ലെങ്കിലും, മകന്റെ കഷ്ടപ്പാടും വരുമാനം കണ്ടെത്താനുള്ള പ്രയത്‌നവും തന്നെ സ്പര്‍ശിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകയായ തെസ്‌നി ഖാന്റെ ഉമ്മ തന്റെ മകനെ ഇത്തരം ജോലികള്‍ക്ക് വിടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍, 'അതൊക്കെ അവന്റെ പ്രായത്തില്‍ അവനുണ്ടാക്കാന്‍ പറ്റുന്ന വരുമാനം അല്ലേ' എന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നും ബീന ആന്റണി ഓര്‍ത്തെടുത്തു.

മോഹന്‍ലാലിനെക്കുറിച്ചുള്ള അടുപ്പവും നടന്‍ പങ്ക് വച്ചത്.
മിസ്റ്റര്‍ ഫ്രോഡിലാണ് മനോജ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. മോഹന്‍ലാലിന്റെ അമ്മയുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് മനോജ്. യോദ്ധയില്‍ അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെ അടുത്ത് നില്‍ക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു.

അവരൊക്കെ വലിയ വലിയ ആര്‍ട്ടിസ്റ്റുകളല്ലേ. ലാലേട്ടന്റെ പ്ലേറ്റില്‍ നിന്നും എടുത്ത് കഴിക്കുന്ന സീനൊക്കെയുണ്ട്. അത് ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു. എന്റെ പേടി കണ്ട് ലാലേട്ടന്‍ തന്നെയാണ് ആ സീന്‍ ചെയ്യാന്‍ ധൈര്യം തന്നത്. ക്യാരക്ടര്‍ ചെയ്യേണ്ടതല്ലേ... അതുകൊണ്ട് ഞാന്‍ ഒന്നും ചെയ്യില്ല. എടുത്ത് കഴിക്കാന്‍ പറഞ്ഞു ലാലേട്ടന്‍. നമ്മളെ പേടിപ്പിക്കില്ല. എല്ലാവരേയും നന്നായി കംഫേര്‍ട്ടാക്കി വെക്കും അദ്ദേഹം ബീന ആന്റണി പറഞ്ഞു. 

ലാലേട്ടന്‍ എപ്പോഴും ഭയങ്കര ജോളിയാണ്. ആരെയും പേടിപ്പിക്കാനൊന്നും അദ്ദേഹത്തിന് അറിയില്ല. ആള്‍ക്കൂട്ടത്തില്‍പ്പെടുമ്പോഴാണ് ലാലേട്ടന്‍ സീരിയസായി പെരുമാറുന്നത്. പുള്ളിക്ക് ആള്‍ക്കൂട്ടം ഭയമാണ്. ആളുകള്‍ എങ്ങനെയാകും പെരുമാറുകയെന്ന് അറിയില്ലല്ലോ. അടുത്തിടെ പുള്ളിയുടെ കണ്ണില്‍ മൈക്ക് കൊണ്ട സംഭവമുണ്ടായില്ലേ..?.

അതുപോലെ അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും വല്ല ഇടിയോ മറ്റോ വരുമോയെന്ന് ഭയമാണ് അദ്ദേഹത്തിന്. അറ്റാക്ക് വരുമോയെന്ന ഭയമാണ്. അതേസമയം സെറ്റിലേക്ക് വരുന്ന ലാലേട്ടന്‍ വളരെ ഡിഫ്രന്റാണ്. ഒരു കുടുംബത്തിലേക്ക് വരുന്നത് പോലെയാണ് പെരുമാറുക. അകലെ നിന്ന് നമ്മളെ കണ്ടാല്‍ തന്നെ കൈവീശി കാണിക്കും. പുള്ളിക്ക് ഞാന്‍ പണ്ടൊരു കൃഷ്ണന്റെ രൂപം കൊടുത്തിരുന്നു. ലാലേട്ടന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയില്‍ ആയിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ അമ്മയുമായി എനിക്ക് ഭയങ്കര അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ സുഖമില്ലാതെ അമൃതയില്‍ ചികിത്സയിലായിരുന്നപ്പോള്‍ കാണാന്‍ പോയി. പക്ഷെ അമ്മയെ കാണാന്‍ പറ്റില്ല. ഐസിയുവിലായിരുന്നു. ലാലേട്ടന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ എപ്പോഴും എന്റെ കൈയ്യില്‍ കൊണ്ട് നടന്നിരുന്ന കൃഷ്ണന്റെ ഒരു ചെറിയ വി?ഗ്രഹം ഉണ്ടായിരുന്നു.


അമ്മയുടെ അരികില്‍ ഇത് വെക്കണമെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ വി?ഗ്രഹം ഏല്‍പ്പിച്ചു. പ്രസാദം വാങ്ങുന്നത് പോലെ സന്തോഷത്തോടെ അദ്ദേഹം അത് വാങ്ങി. അതിനുശേഷം പിന്നീട് കുറേ നാളുകള്‍ക്കുശേഷം കണ്ടപ്പോള്‍ ഞങ്ങളോട് പറഞ്ഞു.... അമ്മയുടെ അടുത്ത് ആ ?വി?ഗ്രഹം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്. അങ്ങനൊരു വ്യക്തിത്വമാണ് മോഹന്‍ലാലെന്നും മനോജ് പറയുന്നു. പിതാവിനേയും ജേഷ്ഠനേയും നഷ്ടപ്പെട്ട താരത്തിന് അമ്മ മാത്രമേയുള്ളു. ചെറിയ ഇടവേള കിട്ടിയാല്‍ പോലും അമ്മയെ കാണാന്‍ ലാല്‍ ഓടി എത്തും. അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രമാണ് നടന്റെ കണ്ണുകള്‍ നിറയാറുള്ളത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്മ സ്‌ട്രോക്ക് വന്ന് തളര്‍ന്ന് പോകുന്നത്. ഇപ്പോള്‍ വീല്‍ ചെയറിലാണ്. സംസാരിക്കാനും കഴിയില്ല. അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കിലും താന്‍ പറയുന്നത് കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്നയാളാണെന്ന് നടന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു.

Read more topics: # ബീന ആന്റണി.
beena antony and husband manoj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES