Latest News

നടി അർച്ചന സുശീലൻ രണ്ടാമത് വിവാഹിതയായി; വരൻ പ്രവീൺ നായർ; ആശംസകളുമായി ആരാധകർ

Malayalilife
നടി അർച്ചന സുശീലൻ രണ്ടാമത് വിവാഹിതയായി; വരൻ പ്രവീൺ നായർ; ആശംസകളുമായി ആരാധകർ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. എന്നാൽ ഇപ്പോൾ താരം രണ്ടാമത് വിവാഹിതയായി എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 പ്രവീൺ നായരാണ് വരൻ.  വിവാഹ ചടങ്ങുകൾ അമേരിക്കയിൽ വച്ചാണ് നടന്നത്. പ്രവാസിയാണ് വരെന്നാണ് പുറത്തുവരുന്ന സൂചനകൾ. താരം ഈ കാര്യം ഇൻസ്റ്റഗ്രാം വഴിയാണ്  പുറത്തുവിട്ടത്. താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ  രംഗത്തെത്തുന്നത്.
പ്രവീൺ എന്ന വ്യക്തിയെ വിവാഹം ചെയ്തു. നിങ്ങളെ എൻറെ ജീവിതത്തിൽ ലഭിക്കുവാൻ ഞാൻ ഒരുപാട് ഭാഗ്യം ചെയ്തിരിക്കുന്നു. എൻറെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി എന്നായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ലഹങ്ക ആണ് താരം ധരിച്ചത്. 

 അർച്ചനയോടൊപ്പം എല്ലായിടത്തും കുറച്ച്‌ നാളുകളായി പ്രവീണിനേയും കാണാറുണ്ട്.  പ്രവീൺ അർച്ചനയുടെ യാത്രകളിലും പങ്കാളിയാണ്.  അർച്ചന മനോജ് യാദവിനേയാണ് വിവാഹം ചെയ്തത്.  ഇരുവരുടേയും വിവാ​ഹം 2014ൽ ആയിരുന്നു. അർച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു.  ആരാധകർ ഈ ബന്ധം വേർപിരിഞ്ഞോയെന്നാണ് ചോദിക്കുന്നത്. 

Actress Archana susheelan second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക