Latest News

എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്; താനും അമ്പിളിയും പിരിയാൻ കാരണം ആദിത്യൻ എന്ന് പറഞ്ഞ് ലോവൽ

Malayalilife
എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്; താനും അമ്പിളിയും പിരിയാൻ കാരണം ആദിത്യൻ എന്ന് പറഞ്ഞ്  ലോവൽ

ലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ അടുത്തിടെയായിരുന്നു അമ്പിളി  ആദിത്യനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതം തകർത്തത് ആദിത്യനാണെന്നാണ് ക്യാമറ മാനും അമ്പിളിയുടെ ആദ്യ ഭർത്താവുമായ ലോവൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അമ്പിളിയെ ലൊക്കേഷനിൽ കണ്ടിഷ്ടപ്പെട്ട് വീട്ടുകാരോടാലോചിച്ച് കല്യാണം നടത്തുകയായിരുന്നു . ചെറിയ സൗന്ദര്യ പിണക്കനകളല്ലാതെ ഞങ്ങൾക്കിടയിൽ വലിയ വഴക്കുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം തകർക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത് . എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ട്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു., അത് തുറന്നു പറഞ്ഞിട്ടുമുണ്ട്, അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചാരണം നടത്തി. അതിൽ അയാൾ വിജയിച്ചു, ജീവിതം നഷ്ടപ്പെട്ടത് എനിക്കും. 

എന്റെ കുഞ്ഞിനെ കൈയിലെടുത്താണ് ആദിത്യൻ അമ്പിളി ദേവിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാത്ത കഥകൾ പറഞ്ഞു. അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം നിറച്ചു ., ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം കൂടി തുടങ്ങിയായതോടെ എല്ലാം പൂർണ്ണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാൾ എന്റെ കുഞ്ഞിനെ ലാളിക്കാനായി ഇറങ്ങിത്തിരിച്ചത്. അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന് 

വിവാഹ മോചനം അമ്പിളി ആവശ്യപ്പെട്ടപ്പോൾ മോന്റെയും അമ്പിളിയുടെയും ഭാവിയാണ് ഓർത്തത്. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവൾ സുഖമായി ജീവിക്കട്ടെ എന്നാണ് കരുതിയത്. പക്ഷെ ആദിത്യനൊപ്പമാകുമെന്ന് കരുതിയില്ല. വിവാഹത്തിന് രണ്ടു ദിവസം മുൻപ് അറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്യമാണ്.

Actress Ambili devi ex husband statement goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES