എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും; അപ്പയുടേയും അമ്മയുടേയും പേരന്റിംഗ് മികച്ചതാണ്: എലീന പടിക്കല്‍

Malayalilife
എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും; അപ്പയുടേയും അമ്മയുടേയും പേരന്റിംഗ് മികച്ചതാണ്: എലീന പടിക്കല്‍

മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ നടിയാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലില്‍ നയന എന്ന നെഗറ്റീവ് കഥാപാത്രമായി എത്തിയ എലീന സ്വതസിദ്ധമായ അഭിനയം കൊണ്ടു കുടുംബ സദസ്സുകള്‍ക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു എലീനയുടെ പ്രണയംഎന്നാൽ ഇപ്പോൾ എലീനയെ കുറിച്ച് അമ്മ ബിന്ദു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

എലീന പടിക്കലിന്റെ അമ്മ ബിന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ, ആണ്‍കുട്ടിയാണേലും പെണ്‍കുട്ടിയാണേലും പാട്ടുപാടണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അതേസമയമം ഒരു ജന്മം മുഴുവന്‍ പറഞ്ഞാലും മതിയാവില്ല മകളെക്കുറിച്ച്. തനിക്ക് ദൈവം തന്ന സമ്മാനമാണ് എന്റെ മോള്‍. വേറൊന്നും എനിക്കില്ല. ഇതുവരെ ഞാന്‍ ഭാഗ്യവതിയാണ്.

അതേസമയം കൊച്ചിലേ എന്നെ നന്നായി തല്ലുമായിരുന്നുവെന്ന് എലീന പറഞ്ഞു. കാലിന് താഴെയായാണ് അടിക്കാറുള്ളത്. അന്ന് ഷോര്‍ട്ട് സ്‌കേര്‍ട്ടും ഫ്രോക്കുമൊക്കെയാണ് ഇടാറുള്ളത്. കാല് കാണുമ്‌ബോള്‍ ചെയ്ത തെറ്റ് ഓര്‍ക്കണം എന്നായിരുന്നുവെന്നും എലീന പറയുന്നു. അത് ശരിവച്ചു കൊണ്ട് നന്നായി അടിച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. ഹോം വര്‍ക്ക് ചെയ്യാതിരുന്നതിനൊക്കെയാണ് അടിക്കാറുള്ളതെന്നും അമ്മ പറയുന്നു.

എജ്യുക്കേഷന്‍ വേണമെന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. സമ്പാദ്യമൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാം. കല്യാണത്തിന് ഞാനൊന്നേ പറഞ്ഞുള്ളൂ. വിദ്യാഭ്യാസം വേണം എന്ന്. കള്‍ച്ചര്‍ നമുക്ക് ഉണ്ടാക്കിയെടുക്കാനാവില്ല എന്നാണ് അമ്മയുടെ അഭിപ്രായം. അതേസമയം, മോഡലിംഗ് ചെയ്തിരുന്നുവെങ്കിലും എന്റെ വീട്ടില്‍ അത് പ്രശ്‌നമായിരുന്നു. അതാണ് അത് നിര്‍ത്തിയതെന്നായിരുന്നു ബിന്ദു പറഞ്ഞത്. പിന്നാലെ തനിക്കൊരു കുഞ്ഞുണ്ടാവുകയാണെങ്കില്‍ ആറുമാസം കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കുമെന്നുമാണ് എലീന പറയുന്നത്. 

എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും. അപ്പയുടേയും അമ്മയുടേയും പേരന്റിംഗ് മികച്ചതാണ്. അവരൊരുപാട് സ്വപ്നങ്ങള്‍ മകളെക്കുറിച്ച് കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും എന്നോട് പറയുകയോ എന്നെ ആ വഴിയിലേക്ക് വിടുകയോ ചെയ്തിട്ടില്ല. എനിക്ക് ഓപ്ഷനൊക്കെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഒരുപാട് ലാളിച്ചല്ല എന്നെ വളര്‍ത്തിയത്. ഞാനെന്തെങ്കിലും പറഞ്ഞാല്‍ സ്‌പോട്ടില്‍ മേടിച്ച് തരില്ല, പിന്നീട് മേടിച്ച് തരികയാണ് പതിവെന്നും എലീന പറഞ്ഞിരുന്നു എലീന പറയുന്നു.

Actress Alina padikkal words about parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES