മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ഹരിത. നിരവധി പാരമ്പരകയിലിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് ഹരിത ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ്. റെബേക്ക സന്തോഷിന്റെ വിവാഹത്തിന് പൂളില്‍ വീണ സംഭവത്തെ കുറിച്ചാണ് നടി പറയുന്നത്. നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കസ്തൂരിമാന്‍ എന്ന സീരിയല്‍ മുതലുള്ള ബന്ധമാണ് റെബേക്ക സന്തോഷുമായി. ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍. റെബേക്കയുടെ കല്യാണ ആഘോഷം തുടങ്ങിയത് മുതല്‍ എല്ലാവരും പോകുന്നത് വരെയും താനും മറ്റ് അടുത്ത സുഹൃത്തുക്കളും കൂടെ തന്നെ ഉണ്ടായിരുന്നു. അത്രയും അടുത്ത മിത്രങ്ങള്‍ ആയത് കാരണമാണ് അന്ന് ആ സംഭവം നടന്നത്. അന്ന് എന്നെ പൂളിലേക്ക് തള്ളിയിടണം എന്ന് അവര്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നോട് പറഞ്ഞത്. പൂളിലേക്ക് വീഴുന്നത് പോലയുള്ള കുറച്ച് ഫോട്ടോസ് എടുക്കാം എന്നാണ്. അതുകൊണ്ട് ഫോണ്‍ എല്ലാം ഞന്‍ അടുത്തുള്ള ആളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പോസ് കൊടുക്കുന്നതിന് മുന്‍പേ തന്നെ എല്ലാം സംഭവിച്ചു. അവര്‍ എന്നെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. അത് അപ്പോഴത്തെ ഒരു തമാശ മാത്രമായിരുന്നു. .
പ്രണയം ഒന്നും ഇല്ല, എന്നാല്‍ ഉടനെ വിവാഹം കാണും. വീട്ടില്‍ നല്ല പ്രഷര്‍ ഉണ്ട്.ചേട്ടന്റെയും, തന്നെക്കാള്‍ ഇളയ കസിന്‍ സിസ്റ്റേഴ്‌സിന്റെയും എല്ലാം കല്യാണം കഴിഞ്ഞു. ഇനി കുടുംബത്തില്‍ കെട്ടാന്‍ ബാക്കിയുള്ള ഒരേ ഒരാള്‍ ഹരിത മാത്രമാണുളളതെന്ന് നടിയെ ട്രോളി കൊണ്ട് റേയ്ജാന്‍ പറഞ്ഞു. നടനും ഹരിതയോടൊപ്പം അഭിമുഖത്തില്‍ എത്തിയിരുന്നു. വീട്ടില്‍ നിന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഭയങ്കര പ്രഷര്‍ ഉണ്ട്. മിക്കവാറും അടുത്ത് തന്നെ പിടിച്ച് കെട്ടിക്കും എന്നാണ് ഹരിത പറയുന്നത്.