ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; ചിത്രങ്ങൾ വൈറൽ

Malayalilife
 ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; ചിത്രങ്ങൾ വൈറൽ

ലയാള മിനിസ്ക്രീൻ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ വിഷ്ണു നായർ. ഭാഗ്യജാതകം സീരിയലിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇടം നേടിയ താരം ഇപ്പോൾ പൗര്‍ണമി തിങ്കള്‍ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജനഹൃദയങ്ങളിലേക്ക് ഇടം നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരത്തിന്റെ പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിവാഹത്തെ കുറിച്ച് നടൻ  പറഞ്ഞാണ്  എത്തിയത്. പ്രതിശ്രുത വധുവിനൊപ്പം നിശ്ചയത്തിനിടെ എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. 'സര്‍പ്രൈസിന് സോറി, എന്‍ഗേജ്മെന്റ് കഴിഞ്ഞു. ചില കാര്യങ്ങള്‍ ഉടനെ എത്തും' എന്നൊക്കെയാണ് പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് താഴെ ടാഗ് ലൈനിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.

കാവ്യ എന്നാണ് വിഷ്ണുവിന്റെ മനം കവര്‍ന്ന സുന്ദരിയുടെ പേര്.  വിവാഹം ഈ വര്‍ഷം തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കൊവിഡ് കാലമായതിനാല്‍ ചടങ്ങുകള്‍ നടന്നത്.   നടി ഗൗരി കൃഷ്ണയും ഷെമി മാര്‍ട്ടിനും ഒപ്പം സീരിയല്‍ മേഖലയില്‍ വിവാഹ നിശ്ചയ  ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

അതേ  സമയം  വിഷ്ണുവിനും കാവ്യയ്ക്കും ആശംസകള്‍ പറഞ്ഞുള്ള പോസ്റ്റ് ആയിരുന്നു ഗൗരി പങ്കുവെച്ചത്. പുതിയൊരു തുടക്കം കുറിച്ച പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍. ഇക്കാര്യം പറയാന്‍ വൈകിയതില്‍ ക്ഷമിക്കണം എന്നുമാണ് ഗൗരി പറയുന്നത്.

Actor vishnu nair engagement pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES