കാത്തിരിക്കുകയാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നിറയ്ക്കാന്‍ വരാന്‍ പോകുന്ന കുഞ്ഞഥിതിക്കായി; അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ നിരഞ്ജൻ നായർ

Malayalilife
topbanner
കാത്തിരിക്കുകയാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നിറയ്ക്കാന്‍ വരാന്‍ പോകുന്ന കുഞ്ഞഥിതിക്കായി; അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ നിരഞ്ജൻ നായർ

പൂക്കളം വരവായി എന്ന പരമ്പരയിലൂടെ മായാളിപ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നിരഞ്ജൻ നായർ. പരമ്പരയിൽ ഹർഷൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സീരിയലില്‍ ഭാര്യയായ സപ്തതി ഗര്‍ഭിണി ആയതിന്റെ സന്തോഷത്തിലാണ് നിരഞ്ജൻ ഇപ്പോൾ.  ഇതുമായി ബന്ധപ്പെട്ട് പരമ്പരയുടെ കഥയും പോവുന്നുണ്ട്.  നിലവിൽ ഇപ്പോൾ  ആരാധകരുമായി  താന്‍ യഥാര്‍ഥ ജീവിതത്തിലും ്അച്ഛനാവാന്‍ പോവുകയാണെന്ന കാര്യം പങ്കുവെച്ചിരിക്കുകയാണ് താരം.

 ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് നിരഞ്ജന്‍ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായിട്ടാണ് പറയുന്നത്. അതോടൊപ്പം തന്നെ  തന്റെയും കുടുംബത്തിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ താരം തന്നെ ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്തു.  എല്ലാവിധ ആശംസകളും അറിയിച്ച് ഇതോടെ താരദമ്പതിമാര്‍ക്ക് പ്രിയപ്പെട്ടവരും എത്തി

ഗോപികയെ ചേര്‍ത്ത് നിര്‍ത്തി 'കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നിറയ്ക്കാന്‍ വരാന്‍ പോകുന്ന കുഞ്ഞഥിതിക്കായി' എന്നാണ്  നിരഞ്ജന്‍ പറഞ്ഞത്.  ഭാര്യയ്‌ക്കൊപ്പം കുക്കു കുക്കു എന്ന പാട്ടിനൊപ്പം  അഭിനയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം കൂടി പങ്കുവെച്ചിരുന്നു. ഈ വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു.  ഭാര്യയോടൊപ്പം ലോക്ഡൗണില്‍ ഓരോ നിമിഷവും നിരഞ്ജന്‍ സമൂഹമാധ്യമങ്ങളിൽ  പങ്കുവെക്കാറുണ്ട്.

Actor niranjan nair announce about wife pregnancy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES