ഒരു സെൽഫി എടുത്ത് വച്ചേക്കാം; കല്യാണം കഴിഞ്ഞു പോകാൻ പോകുവല്ലേ; നടി മൃദുലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ജിഷിൻ മോഹൻ

Malayalilife
ഒരു സെൽഫി എടുത്ത് വച്ചേക്കാം; കല്യാണം കഴിഞ്ഞു പോകാൻ പോകുവല്ലേ; നടി മൃദുലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ജിഷിൻ മോഹൻ

നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനില്‍ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇവര്‍ക്കൊപ്പം മകനും വാര്‍ത്തകളില്‍ നിറയാറുണ്ട്‌. നടി മൃദുല വിജയ്‍ക്കൊപ്പമുള്ള സെൽഫിയാണ് ജിഷിൻ ഇപ്പോൾ പ്രേത്യേക അടികുറിപ്പോടു കൂടി പങ്കുവച്ചിരിക്കുന്നതു. ഇതാണ് ഇപ്പോൾ വൈറൽ.

'ഒരു സെൽഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാൻ പോകുവല്ലേ. കല്യാണത്തിന് ശേഷം അവൻ സെൽഫി എടുക്കാൻ സമ്മതിക്കാത്തവൻ ആണെങ്കിലോ" എന്ന് പറഞ്ഞായിരുന്നു മൃദുലയുമായുള്ള ചിത്രം പങ്കുവച്ചത്. രസകരമായ ഈ ക്യാപ്ഷൻ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. "യുവ പാവം അല്ലെ ചേട്ടാ", "നല്ല ദീര്‍ഘവീക്ഷണം" എന്നൊക്കെ കുറിച്ചുകൊണ്ട് ചിത്രത്തിന് താഴെ നിരവധി ആരാധകർ കമന്‍റുകളുമായി എത്തിയിട്ടുണ്ടായിരുന്നു. നടി മൃദുലയും ആ ചിത്രത്തിന്റെ അടിയിൽ "ശേ" എന്ന് കുറിച്ചിട്ടുണ്ടായിരുന്നു. നടൻ യുവയുടെ ജീവിതസഖിയാവാൻ ഒരുങ്ങുകയാണ് നടി മൃദുല വിജയ്. അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി മൃദുല വിജയ്. പൂക്കാലം വരവായ് എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്കിലും മൃദുല വിജയ് എത്താറുണ്ട്. അടുത്തിടെയാണ് നടന്‍ യുവകൃഷ്ണയുമായുളള മൃദുലയുടെ വിവാഹം ഉറപ്പിച്ചത്. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

മൃദുലയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ 'പൂക്കാലം വരവായി' സീരിയലിലെ പ്രൊഡക്ഷൻ കൺട്രോളറോടൊപ്പവും ഒരു ചിത്രം പങ്കുവെച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് ജിഷിൻ. എന്നും ജിഷിന്റെ വക ആരാധകർക്കു എന്നും ഒരു പോസ്റ്റ് ആരാധകർക്കു ഉണ്ടാകും. ഷൂട്ടിംഗ് സെറ്റിലെ പല വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് നടൻ. പലരുമായുള്ള വിഡിയോസും റിൽസുമായെല്ലാം നടൻ സുപരിചിതനാണ് ഇൻസ്റ്റാഗ്രാമിൽ. ഇൻസ്റ്റാഗ്രാമിൽ 50 കെ ഫോള്ളോവെഴ്‌സാകാൻ പോകുന്ന ഒരു താരമാണ് ജിഷിന്.

Actor jishin mohan new pic with actress mridula

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES