മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് ദീപൻ മുരളി. ഒരു അഭിനേതാവ് എന്നതിലുപരി ഒരു അവതാരകൻ കൂടിയാണ് ദീപൻ . ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മത്സരാർത്ഥിയായ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരവധി വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു സീരിയലുകളിൽ താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടൻ പങ്കുവയ്ക്കാറുള്ള പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ അമ്മയുടെ അമ്മയുടെ വിയോഗത്തിൽ ആകെ തകർന്നിരിക്കുന്ന സമയത്താണ് മകൾ ദീപന്റെ ജീവിതത്തിലേക്ക് വരുന്നത്. അവൾ അടുത്തുള്ളപ്പോൾ എൻ്റെ അമ്മ കൂടെയുള്ളതുപോലെയാണ് എനിക്ക്. ഗർഭകാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ആൺകുട്ടിയാകും എന്നായിരുന്നു. പക്ഷേ ഇത് പെണകുട്ടിയായിരിക്കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നെന്ന് ദീപൻ നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് 2019 ജൂലൈ 22 നായിരുന്നു കുഞ്ഞതിഥി എത്തിയത്. മകൾക്കും അമ്മയുടെ പേര് തന്നെയാണ് നൽകിയിരിക്കുന്നത്. അമ്മയുടെ പേര് സരസ്വതിയെന്നാണ്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അമ്മയുടെ ഓർമ്മ ദിവസത്തെകുറിച്ചാണ് താരം സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറയുന്നത്.
ജൂൺ 19 അമ്മ വിട്ടു പോയിട്ട് 4 വർഷം ,അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം. എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ലഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ. അമ്മയെ അത്രത്തോളം സ്നേഹിക്കുന്ന മകൻ ആണ് ദീപൻ എന്ന് താരത്തിന്റെ പല അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്.