Latest News

മീര വാസുദേവുമായി ഒരു പ്രശ്‌നവുമില്ല,യൂട്യൂബ് ചാനലില്‍ കൊണ്ടുവരാത്ത കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നടൻ ആനന്ദ്

Malayalilife
 മീര വാസുദേവുമായി ഒരു പ്രശ്‌നവുമില്ല,യൂട്യൂബ് ചാനലില്‍ കൊണ്ടുവരാത്ത കാരണം ഇതാണ്;  വെളിപ്പെടുത്തലുമായി നടൻ  ആനന്ദ്

കുടുംബവിലേക്ക് പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് നടൻ ആനന്ദ്. നിരവധി പരമ്പരകളിൽ തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. . സ്വന്തമായി ഒരു യൂട്യൂബ്  ചാനലുമായി മുന്നോട്ട് പോകുന്ന താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.  ഏഷ്യാനെറ്റിലെ മിക്ക താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയിട്ടുണ്ട്. എന്നാല്‍ മീര വാസുദേവ് എത്താത്തതിന്റെ കാരണം ഇപ്പോൾ തുറന്ന് പറയുകയാണ്.

വളരെ അധികം ടി ആര്‍ പി റേറ്റിങുള്ള നടിയാണ് മീരചേച്ചി. ഏഷ്യനെറ്റ് പോലൊരു ചാനലിന് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോള്‍ യൂട്യൂബ് അടക്കമുള്ള മറ്റൊരു ചാനലിനും പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖം നല്‍കാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജിലൂടെ അല്ലാതെ കുടുംബ വിളക്കിന് യാതൊരു തര പ്രമോഷനും നല്‍കാന്‍ മീര ചേച്ചിയ്ക്ക് അനുവാദം ഇല്ല. അതുകൊണ്ട് ആണ് ചേച്ചിയെ അഭിമുഖം ചെയ്യാത്തത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും താരം പറയുന്നു.


കൂടാതെ മൗനരംഗം താരം ഐശ്വര്യ റംസിയേയും കൊണ്ടു വരാന്‍ കഴിയില്ലെന്നും ആനന്ദ് പറയുന്നു. കാരണം. സീരിയലില്‍
ഊമയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. അതിനാല്‍ ആ ഒരു ഇമേജ് ഡാമേജ് ആകാതിരിക്കാന്‍ മറ്റൊരു ചാനലിലും പോയി സംസാരിക്കരുത് എന്ന് അവര്‍ എഗ്രിമെന്റില്‍ എഴുതിയിട്ടുണ്ട്. സ്റ്റാര്‍ മ്യൂസിക് എന്ന ഷോയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പോലും ഐശ്വര്യ സംസാരിച്ചിരുന്നില്ല. ക്യാരക്ടറായിട്ടാണ് നടി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.


സ്വന്തനത്തിലെ ശിവനേയും അഞ്ജലിയായും കൊണ്ടു വരാത്തതിന്റെ കാരണവും ആനന്ദ് പറയുന്നുണ്ട്.ശിവാഞ്ജലി മാരെ കൊണ്ടു വരണമെന്ന് നിരന്തമായി ആരാധകര്‍ അഭ്യര്‍ത്ഥിക്കാറുണ്ട്്. എന്നാല്‍ ശിവാഞ്ജലിമാരെ കൊണ്ടു വരുമെന്നാണ ആനന്ദ് പറയുന്നത്. ഇവരെ കൊണ്ട് വരാന്‍ വേണ്ടി ശ്രമിച്ചിരുന്നു എന്നും. എന്നാല്‍ സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കൊണ്ടാണ് അത് നടക്കാത്തത് എന്നും ആനന്ദ് നാരായണന്‍ വ്യക്തമാക്കി. അതേ സമയം ഇരുവരെയും കൊണ്ടുവരും എന്ന ഉറപ്പും നടന്‍ നല്‍കുന്നുണ്ട്.

Actor anand words about meera vasudev

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES