Latest News

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അരുണ്‍ ഇനിയില്ല; സംഭവിച്ചത് പറഞ്ഞ് ജസ്റ്റിന്‍

Malayalilife
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അരുണ്‍ ഇനിയില്ല; സംഭവിച്ചത് പറഞ്ഞ് ജസ്റ്റിന്‍

 

മിനി സ്‌ക്രീന്‍ പരമ്പരകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്. റേറ്റിങ്ങില്‍ മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്ന പരമ്പരയില്‍ രേഖ രതീഷ്, മാളവിക വെയില്‍, യുവ കൃഷ്ണ, ജിസ്മി തുടങ്ങിയവരാണ് കേന്ദ്ര കഥാപത്രങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം തന്നെ മുന്നില്‍ നില്‍ക്കുന്ന കഥാപാത്രമാണ്  ജസ്റ്റിന്‍ അവതരിപ്പിക്കുന്ന അരുണ്‍ എന്ന കഥാപാത്രവും. താടിയും മുടിയും ഒക്കെ നീട്ടി വളര്‍ത്തിയ രൂപത്തിലാണ് അരുണ്‍ സ്‌ക്രീനിലെത്തുന്നത്. വളരെ പെട്ടെന്നാണ് താരം പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചതും. നിറഞ്ഞ കൈയ്യടിയാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരില്‍ നിന്നും താരത്തിന് ലഭിച്ചതും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സീരിയലുകളുടെ ഷൂട്ടുകളെല്ലാം നിര്‍ത്തി വെച്ചകൂട്ടത്തില്‍ മഞ്ഞില്‍വിരിഞ്ഞ പൂക്കളിനും പൂട്ട് വീണിരിക്കുകയാണ്.  എന്നാല്‍ പ്രശ്നങ്ങളെല്ലാം അവസാനിച്ച കഴിഞ്ഞ് തങ്ങളുടെ പ്രിയ താരങ്ങളെ വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ അരുണായി ജസ്റ്റിന്‍ ഇനി എത്തില്ല എന്നതാണ് അത്.

താരം സോഷ്യല്‍ മീഡിയയില്‍ ആദ്യം പങ്കുവെച്ച ചിത്രമാണ് താരം പിന്മാറുന്നുവോ എന്ന സംശയം ആദ്യം പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. ഇതിന് പിന്നാലെ കാര്യം വ്യക്തമാക്കി താരം തന്നെ എത്തുകയായിരുന്നു. ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തെ? മനസ്സ് നിശ്ചലമായാല്‍ പിന്നെ എല്ലാം യാന്ത്രികം ആകും; താടി കളഞ്ഞു'എന്ന ക്യാപ്ഷന്‍ നല്‍കി രണ്ടു ദിവസം മുന്‍പ് താരം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. ഇത് കണ്ടപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സംശയവും വന്നിരുന്നു. ലോക് ഡൌണ്‍ തീരുമ്പോഴേക്കും താടിയും മുടിയും വരുമോ? അതോ സീരിയലില്‍ നിന്നും പിന്മാറിയോ എന്നൊക്കെ സംശയങ്ങള്‍ ആരാധകര്‍ പങ്ക് വയ്ക്കുകയും ചെയ്തു.

ഈ സംശയങ്ങള്‍ക്ക് ചൂടുപിടിച്ചതിന് പിന്നാലെ ആരാധകരുടെ സംശയത്തിന് മറുപടിയുമായി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അരുണ്‍ എന്ന കഥാപാത്രത്തിന് വിട, ജോലി തിരക്കുകള്‍ കാരണം ഇനി മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഉണ്ടാവുകയില്ല. ഇത്രയും നാളും എല്ലാവരും തന്ന സ്നേഹത്തിനു ഒരുപാട് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം രംഗത്ത് വന്നത്. സിവില്‍ എന്‍ജിനീയറായ താരം ഇനി പ്രൊഫഷനിലേക്ക് മടങ്ങി പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയായിട്ടാണ് താരം, താന്‍ ഒരു സിവില്‍ എന്‍ജിനീയര്‍ കൂടി ആണെന്ന് പറയുന്നത്. അതേസമയം ഈ പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്മീഡിയയില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ ജസ്റ്റിന്‍ തീരുമാനം മാറ്റിയോ എന്നും ആരാധകര്‍ തിരക്കുന്നുണ്ട്.

Actor Arun with no more said justin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക