വിശദീകരണം നല്‍കി വിലപ്പെട്ട സമയം പാഴാക്കാതിരിക്കൂ; വാനമ്പാടിയിലെ പത്മിനിയുടെ പുതിയ ചിത്രം വൈറല്‍

Malayalilife
വിശദീകരണം നല്‍കി വിലപ്പെട്ട സമയം പാഴാക്കാതിരിക്കൂ; വാനമ്പാടിയിലെ പത്മിനിയുടെ പുതിയ ചിത്രം വൈറല്‍

വാനമ്പാടിയിലെ പത്മിനി എന്ന നെഗറ്റീവ് കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് സുചിത്ര. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആരാധകര്‍ക്ക് താരത്തോട് ഏറെ ഇഷ്ടമാണ് ഉളളത്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് ഈ താരം.  സോഷ്യല്‍ മീഡിയയിലും സുചിത്ര വളരെ സജീവമാണ്യ വാനമ്പാടിയുടെ ഷൂട്ടിങ് വിശേഷങ്ങളും തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ സുചിത്ര എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവച്ച് പുതിയ ചിത്രവും വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്. വിശദീകരണം നല്‍കി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുകെന്നും കേള്‍വിക്കാര്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ കേള്‍ക്കുകയുള്ളൂ എന്നും സെല്‍ഫ് റെസ്‌പെക്ടോടെ നല്ല കാര്യങ്ങള്‍ ചെയ്യുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യു എന്ന് സുചിത്ര കുറിച്ചിരിക്കുന്നു. തന്റെ പുത്തന്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുചിത്ര ഇക്കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്.

ബാലതാരമായാണ് സുചിത്ര അഭിനയ രംഗത്തേക്ക് എത്തിയത്.ദേവിയായുള്ള വരവിന് ശേഷം ഇടയ്ക്ക് ചില പരമ്പരകളില്‍ അഭിനയിച്ചതേയുള്ളു, വീട്ടുകാര്‍ക്ക് താത്പര്യമില്ലാതിരുന്നതിനാല്‍ സീരിയലുകളില്‍ അത്ര സജീവമാകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഡാന്‍സ് സീരിയസ് ആയി കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ ആണ് അഭിനയം വശമായി മാറിയതെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തിന് ചെറിയ ഇടവേള കൊടുത്ത് നൃത്തത്തില്‍ സജീവമായിരിക്കയാണ് താരം. സുചിത്രയുടെ വിവാഹ വിശേഷങ്ങളൊക്കെ തിരക്കി ആരാധകര്‍ എത്താറുണ്ട്. 


 

Read more topics: # suchithra nair,# shares,# her new picture
suchithra nair shares her new picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES