Latest News

 ലവള്‍ക്കു അപ്പന്റെ ഷര്‍ട്ട് തൂക്കിയ ഹാങ്ങര്‍ മതി കൊടുത്തില്ലേല്‍ ഭരത് ചന്ദ്രന്‍ തോക്കുന്ന പച്ചത്തെറി; മകളുടെ വിശേഷം പങ്കുവച്ച് സംവിധായകനും നടി ദിവ്യയുടെ ഭര്‍ത്താവുമായ രജീഷ് പൊതുവാള്‍

Malayalilife
 ലവള്‍ക്കു അപ്പന്റെ ഷര്‍ട്ട് തൂക്കിയ ഹാങ്ങര്‍ മതി കൊടുത്തില്ലേല്‍ ഭരത് ചന്ദ്രന്‍ തോക്കുന്ന പച്ചത്തെറി; മകളുടെ വിശേഷം പങ്കുവച്ച് സംവിധായകനും നടി ദിവ്യയുടെ ഭര്‍ത്താവുമായ രജീഷ് പൊതുവാള്‍

ത്രീധനം സീരിയലിലെ മരുമകളായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികയാണ് ദിവ്യ വിശ്വനാഥ്. മനസലിവുളള മരുമകളായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ  ഇഷ്ട നായികയായി മാറുകയായിരുന്നു ദിവ്യ.  അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ എന്നീ സീരിയലുകളിലൂടെയാണ് ദിവ്യ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്. സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും ദിവ്യ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളിലാണ് ദിവ്യ പദ്മിനിയെന്നും ദിവ്യ വിശ്വനാഥെന്നും അറിയപ്പെടുന്ന താരം തിളങ്ങിയത്. വിവാഹത്തൊടെ അഭിനയത്തില്ഡ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.  സൌബിന്‍ ഷാഹിര്‍ നായകനായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത സംവിധായകന്‍ രതീഷ് പൊതുവാളാണ് ദിവ്യയുടെ ഭര്‍ത്താവ്.വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഇപ്പോള്‍. വിവാഹ ശേഷം അല്‍പ കാലം കൂടി അഭിനയരംഗത്ത് സജീവയായിരുന്ന ദിവ്യ പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 

അടുത്തിടെയാണ് അമ്മയായ വിശേഷം ദിവ്യ പങ്കുവച്ചത്. വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദിവ്യയുടെ ഭര്‍ത്താവ് രതീഷ് പൊതുവാളാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയത്. കുഞ്ഞ് വരദക്ഷിണയുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. അടുത്തിടെയായി രതീഷ് പങ്ക് വയ്ക്കുന്ന മിക്ക പോസ്റ്റുകളിലും മകളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആണ് രതീഷ് എഴുതാറുള്ളത്. 'കുട്ടിക്കാലത്തു എന്നെ ഉറക്കാന്‍ അച്ഛന്‍ എനിക്കെന്നും ഒരു കഥ പറഞ്ഞുതരുമായിരുന്നു ... കേട്ട ഉടനെ ഉറങ്ങിപ്പോകുന്ന ഒരു മൂന്നുവരി കഥ . 'ഡാ .. കേറി കിടന്നുറങ്ങടാ .. എനിക്ക് രാവിലെ പണിക്കുപോകാനുള്ളതാ .. കുരുത്തംകെട്ടവന്റൊരു കളി'എന്ന് പറഞ്ഞുകൊണ്ടാണ് രതീഷ് കുട്ടിത്തരത്തിന്റെ ചിത്രം പങ്കിട്ടത്.രതീഷ് പങ്കിട്ട മകളുടെ പുതിയ വിശേഷം ആണ് വൈറല്‍ ആകുന്നത്. അത്യാവശ്യം 'കളിപ്പാട്ടങ്ങളൊക്കെ ഈയുള്ളവന്‍ വാങ്ങിക്കൊടുത്തിട്ടുണ്ട് .. എന്നാലും ലവള്‍ക്കു അപ്പന്റെ ഷര്‍ട്ട് തൂക്കിയ ഹാങ്ങര്‍ മതി .. കൊടുത്തില്ലേല്‍ ഭരത് ചന്ദ്രന്‍ തോക്കുന്ന പച്ചത്തെറി.'ധ്ബ റ്ര്‍ ഡ്ഡ പ് പ് പ് മ്മ മ്മ മ്മ മ്മ'' കുറിപ്പ് വൈറല്‍ ആയതിനു പിന്നാലെ നിരവധി ആരാധകര്‍ ആണ് രസകരമായ കമന്റുകളുമായി എത്തുന്നത്.

sthreedhanam serioal actress divya daughter varadakshina

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക