കൊറോണ ആണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല; മൗനരാഗത്തില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണം പറഞ്ഞ് സരിത ബാലകൃഷ്ണന്‍

Malayalilife
കൊറോണ ആണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല; മൗനരാഗത്തില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണം പറഞ്ഞ് സരിത ബാലകൃഷ്ണന്‍

മുഖവുര ആവശ്യമില്ലാത്ത മിനിസ്‌ക്രീന്‍ താരമാണ് സരിത ബാലകൃഷ്ണന്‍. നടിയും നര്‍ത്തകിയുമൊക്കെയായ താരം ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ മിനി സ്‌ക്രീന്‍ മടങ്ങിയെത്തിരിക്കയാണ്. മിന്നുകെട്ട് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന്റെ ടൈറ്റില്‍ സോങ്മാത്രം മതി സരിതയെ ഓര്‍ക്കാന്‍. അത്രയും പ്രശസ്തമായിരുന്നു ആ പാട്ടും ആ പാട്ടില്‍ വേഷമിട്ട സരിതയും. അഭിനയരംഗത്തേക്ക് എത്തുംമുമ്പ് തന്നെ മികച്ച നര്‍ത്തകിയായി പേരെടുത്തിട്ടുണ്ട് സരിത. ചാരുലതയാണ് സരിതയുടെ ആദ്യ സിരീയല്‍. നടി തെസ്‌നി ഖാനാണ് സരിതയെ അഭിനയമേഖലയിലേക്ക് എത്തിയത്. ഇതുവരെ 50തോളം സീരിയലുകളില്‍ വിവിധ കഥാപാത്രമായി സരിത എത്തി. വില്ലത്തിയായും സപ്പോര്‍ട്ടിങ്ങ് ആക്ടറസായും കോമഡി റോളിലും താരം തിളങ്ങിയിട്ടുണ്ട്.

ഒട്ടെറെ വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപാത്രമെന്നാണ് സരിത പറയുന്നത്. അതൊടൊപ്പം തന്നെ നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മിന്നുകെട്ട് എന്ന സീരിയലിെൈലെ ടറ്റില്‍ ഗാനരംഗത്തിലൂടെയാണ് പ്രേക്ഷകരുടെ ഓര്‍മയില്‍ ഇന്നും സരിതയുള്ളത്. അശകൊശലെ പെണ്ണുണ്ടോ.. പെണ്ണിന് മിന്നുണ്ടോ എന്ന ആ ഗാനരംഗം പ്രശസ്ത സംവിധായകന്‍ എ.എം നസീറാണ് സംവിധാനം ചെയ്തത്.

മൗനരാഗത്തിലും വില്ലത്തി വേഷത്തില്‍ രണ്ടു പെണ്മക്കളുടെ അമ്മ ആയിട്ടാണ് സരിത എത്തിയത്. നടന്‍ സാബു വര്‍ഗീസിന്റെ ഭാര്യ ആയും, സെക്കന്‍ഡ് ഹീറോയിന്റെ അമ്മയും ആയിട്ടാണ് സരിത വേഷം ഇട്ടത്. എന്നാല്‍ പെട്ടെന്നൊരു ദിവസമാണ് സരിതയുടെ പിന്മാറ്റം സംഭവിച്ചത്. സരിതയ്ക്ക് പകരം ആ വേഷം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ബീന ആന്റണി ആണ്.പരമ്പരയില്‍ നിന്നും താരങ്ങളുടെ പിന്മാറ്റം പുതുമയുള്ള കാര്യം അല്ല.

എങ്കിലും തങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ചില മുഖങ്ങള്‍ പെട്ടെന്ന് പിന്മാറുമ്പോള്‍ നിരാശയാണ് പ്രേക്ഷകര്‍ക്ക് . അത്തരത്തില്‍ ആയിരുന്നു സരിതയുടെ പിന്മാറ്റം. എന്നാല്‍ മൗനരാഗത്തില്‍ തനിക്ക് തുടര്‍ന്ന് പോകാന്‍ സാധിക്കാഞ്ഞതിന് വില്ലന്‍ ആയത് കൊവിഡ് ആണെന്ന് പറയുകയാണ് സരിത. ഒരു സിംപ്റ്റവും ഇല്ലായിരുന്നു തനിക്ക്, കൊറോണ ആണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും, സരിത പറയുന്നു. ഇതേ തുടര്‍ന്ന് പിന്നീടുള്ള ഷൂട്ടില്‍ തനിക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും ഭാഗ്യവശാല്‍ ഇപ്പോള്‍ നെഗറ്റീവ് ആയെന്നും സരിത പങ്ക് വച്ച വീഡിയോയിലൂടെ പറയുന്നു.

എഞ്ചിനീയറായ അനുരാഗാണ് സരിതയുടെ ഭര്‍ത്താവ്. വിവാഹശേഷം എട്ടുവര്‍ഷത്തോളം മിനിസ്‌ക്രീനില്‍ നിന്നു വിട്ടുനിന്ന സരിത നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണ്ടും മിനിസ്‌ക്രീനില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയാണ് അതിനു സരിതയ്ക്ക് കരുത്തായത്.
മകന്‍ കൃഷ്ണമൂര്‍ത്തിയും അഭിനയരംഗത്തുണ്ട്.


 

saritha balakrishnan says about why she left from mounaragam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES