ഇടവേളയ്ക്ക് ശേഷം സീരിയലിലേക്ക് എത്തിയ നടി സരിത ബാലകൃഷ്ണന്റെ അടിപൊളി ടിക്ടോക്കുകള്‍..! ഒപ്പം വിശേഷങ്ങളും..!

Malayalilife
 ഇടവേളയ്ക്ക് ശേഷം സീരിയലിലേക്ക് എത്തിയ നടി സരിത ബാലകൃഷ്ണന്റെ അടിപൊളി ടിക്ടോക്കുകള്‍..! ഒപ്പം വിശേഷങ്ങളും..!

മുഖവുര ആവശ്യമില്ലാത്ത മിനിസ്‌ക്രീന്‍ താരമാണ് സരിത ബാലകൃഷ്ണന്‍. നടിയും നര്‍ത്തകിയുമൊക്കെയായ താരം ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ മിനി സ്‌ക്രീനിലേക്ക് മടങ്ങിയെത്തിരിക്കയാണ്. മിന്നുകെട്ട് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന്റെ ടൈറ്റില്‍ സോങ് മാത്രം മതി സരിതയെ ഓര്‍ക്കാന്‍. അത്രയും പ്രശസ്തമായിരുന്നു ആ പാട്ടും ആ പാട്ടില്‍ വേഷമിട്ട സരിതയും. നടി സരിതയുടെ വിശേഷങ്ങള്‍ അറിയാം.

അഭിനയരംഗത്തേക്ക് എത്തുംമുമ്പ് തന്നെ മികച്ച നര്‍ത്തകിയായി പേരെടുത്തിട്ടുണ്ട് സരിത. ചാരുലതയാണ് സരിതയുടെ ആദ്യ സിരീയല്‍. നടി തെസ്നി ഖാനാണ് സരിതയെ അഭിനയമേഖലയിലേക്ക് എത്തിച്ചത്. ഇതുവരെ 50തോളം സീരിയലുകളില്‍ വിവിധ കഥാപാത്രമായി സരിത എത്തി. വില്ലത്തിയായും സപ്പോര്‍ട്ടിങ്ങ് ആക്ടറസായും കോമഡി റോളിലും താരം തിളങ്ങിയിട്ടുണ്ട്.

ഒട്ടെറെ വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപാത്രമെന്നാണ് സരിത പറയുന്നത്. അതൊടൊപ്പം തന്നെ നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മിന്നുകെട്ട് എന്ന സീരിയലിലെ ടൈറ്റില്‍ ഗാനരംഗത്തിലൂടെയാണ് പ്രേക്ഷകരുടെ ഓര്‍മയില്‍ ഇന്നും സരിതയുള്ളത്. അശകൊശലെ പെണ്ണുണ്ടോ.. പെണ്ണിന് മിന്നുണ്ടോ എന്ന ആ ഗാനരംഗം പ്രശസ്ത സംവിധായകന്‍ എ.എം നസീറാണ് സംവിധാനം ചെയ്തത്. 
നസീറിന്റെ 'മകള്‍ മരുമകള്‍' എന്ന സീരിയലില്‍ സരിത അഭിനയിച്ചിരുന്നു. അത്  ചെയ്തു കഴിഞ്ഞ സമയത്തായിരുന്നു മിന്നുകെട്ടിന്റെ ഗാനരംഗത്തേക്ക് നസീര്‍ സരിതയെ വിളിച്ചത്. മൂന്നു ദിവസം കൊണ്ടാണ് ആ പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

എഞ്ചിനീയറായ അനുരാഗാണ് സരിതയുടെ ഭര്‍ത്താവ്. വിവാഹശേഷം എട്ടുവര്‍ഷത്തോളം മിനിസ്‌ക്രീനില്‍ നിന്നു വിട്ടുനിന്ന സരിത നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണ്ടും മിനിസ്‌ക്രീനില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയാണ് അതിനു സരിതയ്ക്ക് കരുത്തായത്. ദമ്പതികളുടെ മകന്‍ കൃഷ്ണമൂര്‍ത്തിക്ക് ഇപ്പോള്‍ ഒന്‍പതു വയസ്സുണ്ട്. സരിത അഭിനയിച്ച മഴവില്‍ മനോരമയിലെ 'മക്കള്‍' എന്ന സീരിയല്‍ അടുത്താണ് അവസാനിച്ചത്. തകര്‍പ്പന്‍ കോമഡിയിലും മികച്ച സ്‌കിറ്റുകളുടെ ഭാഗമായി. റാണാ ദഗുപതി നായകനായി തമിഴിലും തെലുങ്കിലുമായി പ്രദര്‍ശനത്തിനെത്തുന്ന '1945' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മകന്‍ കൃഷ്ണമൂര്‍ത്തിയും അഭിനയരംഗത്തുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖി സീരിയല്‍, പാര്‍വതി ഓമനക്കുട്ടന്‍ നായികയായ ഹിന്ദി ഷോട്ട് ഫിലിം ദൊബാറയിലും മകന്‍ അഭിനയിച്ചു. കുടുംബസമേതം എറണാകുളത്താണ് സരിതയുടെ താമസം. ടിക്ടോക്കിലും സജീവയായ താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. താരത്തിന്റെ ടിക്ടോക്കുകള്‍ കാണാം;

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Balakrishnan (@saritha.balakrishnan) on Jul 2, 2019 at 7:29pm PDT

 

saritha balakrishnan tiktok videos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES