Latest News

രജിത്തിനൊപ്പം പവനും തിരിച്ചെത്തുമോ..?; പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ല; ബിഗ്‌ബോസില്‍ ഇനിയാണ് വെറെ ലെവല്‍ കളികള്‍...

Malayalilife
 രജിത്തിനൊപ്പം പവനും തിരിച്ചെത്തുമോ..?; പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ല; ബിഗ്‌ബോസില്‍ ഇനിയാണ് വെറെ ലെവല്‍ കളികള്‍...


ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നയാളാണ് രജിത്ത് കുമാര്‍. രജിത്തിന് ഒപ്പം നിന്നവര്‍ക്കും ആ പിന്തുണ കിട്ടിയിട്ടുണ്ട്. ഹൗസില്‍ രജിത്തിന് ഒപ്പം കട്ടയ്ക്ക് കൂടെ നിന്നയാളായിരുന്നു പവന്‍. അപ്രതീക്ഷിതമായാണ് പവന്‍ ഷോയില്‍ നിന്നും പുറത്ത് പോയത് എന്നാല്‍ പുറത്ത് പോയ പവനെ തിരികെ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പവന്‍ സ്വയം പോയതാണെന്നാണ് ബിഗ്‌ബോസ് അതിന് നല്‍കിയ മറുപടി. ഇപ്പോള്‍ അപ്രതീക്ഷിതമായി രജിത്തും പുറത്ത് പോയിരിക്കുകയാണ്. എന്നാല്‍ രജിത്തിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് രജിത്തിനൊപ്പം ഒരു സര്‍പ്രൈസ് കൂടെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ചില സൂചനകള്‍ വ്യക്തമാക്കുന്നത്. 

രജിത്ത് ഇല്ലാത്ത എപ്പിസോഡുകള്‍ താഴേക്ക് പോയതിനാല്‍ തന്നെ ഉടന്‍ രജിത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ രജിത്തിന്റെ മടങ്ങിവരവിനൊപ്പം പവനും തിരികെ എത്തുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം. എന്നാല്‍ ആ സംശയം സംശയം മാത്രമാകുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍ രജിത്തിനൊപ്പെം പവന്റെയും എന്‍ട്രി വ്യക്തമാക്കുന്നതാണ് ചില കാര്യങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് പവന്‍ നല്‍കിയ അഭിമുഖത്തില്‍ ഏറെക്കുറെ തിരിച്ചുവരവെന്ന സാധ്യത താരം തന്നെ നല്‍കുന്നുണ്ട്. അതായത് ഇതി ഒരു അവസരം കിട്ടിയാല്‍ ഉറപ്പായും താന്‍ ഷോയിലേക്ക് തിരിച്ചെത്തുമെന്നും , ഷോയിലേക്ക് വരാന്‍ ആഗ്രഹം ഉണ്ടെന്നതുമാണത്. 

Image result for rajith pavan

മാത്രമല്ല പവന്റെയും ഭാര്യ ലാവണ്യയുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ടുപേരും ഇട്ടിരിക്കുന്ന പോസ്റ്റും പവന്റെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്. ഒരു അവസരം കൂടി ദൈവം തന്നാല്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നാണ് പവന്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ പറയുന്നത്. നീ ഏത് വാതിലിന് വേണ്ടിയാണോ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് ആ വാതില്‍ ദൈവം നിനക്കായി തുറന്നു തന്നിരിക്കുകയാണെന്നായിരുന്നു ലാവണ്യയുടെ പോസ്റ്റ്. ഈ രണ്ടു പോസ്റ്റും കൂട്ടി വായിക്കുമ്പോള്‍ വ്യക്തമാകുന്നത് പവന്റെ മടങ്ങിവരവ് തന്നെയല്ലെ.

പവന്‍ തിരികെ എത്തുമോ എന്നതില്‍ ഉറപ്പ് ഇല്ലെങ്കിലും രജിത്ത് തിരിച്ചെത്തുമെന്നത് നൂറ് ശതമാനം ഉറപ്പാണ്. ഇനി എല്ലാ സംശയങ്ങളും അവസാനിപ്പിച്ചുകൊണ്ട് രജിത്തിനൊപ്പം പവന്‍ കൂടെ എത്തുകയാണെങ്കില്‍ ഇനി കളി മാറും. കാരണം പവനെ പോലെ ഒരാളെയാണ് രജിത്തിന് ആവശ്യം അല്ലാതെ സുജോയെ പോലെ ഒരു അവസരവാദിയെയല്ല. മാത്രമല്ല രജിത്തിന്റെ വോട്ട് സ്പ്ലിറ്റ് ചെയ്യാന്‍ പവനെക്കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ രജിത്തിന്റെ വോട്ട് സ്പ്ലിറ്റ് ചെയ്യുന്നതിനായി ഏഷ്യാനെറ്റ് പവനെ കൊണ്ടുവരാന്‍ സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ ഹൗസിലെ കളി മുറുകും. പിന്നീടാവും കളികള്‍ വേറെ ലെവലാവുക. അതുകൊണ്ടെല്ലാം തന്നെ പവന്റെ മടങ്ങിവരവ് പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കില്ല. എന്തായാലും രജിത്തിനൊപ്പം പവനും കൂടെ മടങ്ങിയെത്തിയാല്‍ ആരാധകരെ സംബന്ധിച്ച് അതൊരു ഇരട്ടിമധുരമാകും.... 

Image result for rajith pavan

Read more topics: # rajith-kumar-pavan-biggboss
rajith kumar and pavan re-entry to biggboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക