ശബരീനാഥിന്‌ പകരം പാടാത്ത പൈങ്കിളിയില്‍ ഇനി പ്രദീപ് ചന്ദ്രന്‍; അച്ഛനാകാന്‍ പോകുന്നതിനൊപ്പം മറ്റൊരു സന്തോഷവും

Malayalilife
ശബരീനാഥിന്‌ പകരം പാടാത്ത പൈങ്കിളിയില്‍ ഇനി പ്രദീപ് ചന്ദ്രന്‍; അച്ഛനാകാന്‍ പോകുന്നതിനൊപ്പം മറ്റൊരു സന്തോഷവും

ശ്രദ്ധേയകഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശബരിനാഥ്. താരത്തിന്റെ അപ്രതീക്ഷിത വയോഗത്തില്‍ നിന്നും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇനിയും മുക്തി നേടിയിട്ടില്ല.  യാതൊരുവിധ ദു:ശീലങ്ങളും ഇല്ലാത്ത, ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായ ശബരിക്ക് എങ്ങനെ ഹൃദയാഘാതം വന്നുവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരി കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. പാടാത്ത പൈങ്കിളി സീരിയലില്‍ അഭിനയിച്ച് വരുകയായിരുന്നു താരം.

ശബരിനാഥുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവച്ച് താരങ്ങളും എത്തിയിരുന്നു. സഹപ്രവര്‍ത്തകരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ശബരിനാഥ്. മിന്നുകെട്ടിലൂടെയായിരുന്നു ശബരി സീരിയല്‍ രംഗത്തെത്തിയത്. പകരക്കാരനായി തുടങ്ങിയ അഭിനയ ജീവിതത്തില്‍ നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുഴുനീള വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍രെ ആഗ്രഹം. ആ സ്വപ്നം സഫലമാവും മുന്‍പായിരുന്നു വിയോഗം. ശബരി അവതരിപ്പിച്ച കഥാപാത്രമായി ഇനി എത്തുന്നത് ആരാണെന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്നത്. എന്നാലിപ്പോള്‍ അടുത്ത എപ്പിസോഡുകള്‍ മുതല്‍ ശബരിക്ക് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി പാടാത്ത പൈങ്കിളയില്‍ എത്തുന്നത് പ്രദീപ് ചന്ദ്രന്‍ ആണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദൃശ്യം, ഒപ്പം എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നടനും അഭിനയിച്ചിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിലൂടെ നടന്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. കറുത്ത മുത്ത് എന്ന ഹിറ്റ് സീരിയലിനു ശേഷം പ്രദീപ് അഭിനയിക്കാന്‍ ഒരുങ്ങുന്ന സീരിയലാണ് പാടാത്ത പൈങ്കിളി


 

pradeep chandran in paadatha painkili serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES