Latest News

 എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും; അമ്മാമ്മയുടെ വേര്‍പാട് അറിയിച്ച് പേളി

Malayalilife
 എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും; അമ്മാമ്മയുടെ വേര്‍പാട് അറിയിച്ച് പേളി

ന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിഷമതകളുമെല്ലാം ആരാധകരോട് പങ്കുവയ്ക്കുന്ന ആളാണ് പേളി മാണി. ബിഗ്ബോസില്‍ എത്തിയ ശേഷം പേളിയുടെ ജീവിതത്തിലെ ഓരോ വിശേഷവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പേളിയുടെ വീഡിയോകളിലൂടയും ചിത്രങ്ങളിലൂടെയും പേളിയുടെ അമ്മാമ്മയം ആരാധകര്‍ക്ക് സുപരിചിതയാണ്.  കഴിഞ്ഞ ദിവസമാണ് തന്റെ അമ്മാമ്മ ഞങ്ങളെ വിട്ടുപോയി എന്ന് പേളി പോസ്റ്റ് പങ്ക് വൈകുന്നത്. ഒപ്പം അമ്മാമ്മയുടെ ചില വീഡിയോ ക്ലിപ്‌സും പേളി പങ്ക് വച്ചിട്ടുണ്ട്

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോള്‍ അവര്‍ സുരക്ഷിതമായ ഒരു സ്ഥലത്താണ്. എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു അമ്മാമ്മ എന്ന് പേളി പറയുന്നു.

തന്റെ അമ്മാമ്മ ഏറ്റവും സുന്ദരിയും ബോള്‍ഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകള്‍ നേരിട്ട് അമ്മാമ്മയെ കാണാന്‍ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ എന്നാണ് പേളി കുറിച്ചത്. ശ്രീനിഷും, പേളിയുടെ അനുജത്തി റേച്ചലും അമ്മാമ്മയുടെ വേര്‍പാടില്‍ ഓര്‍മ്മകള്‍ പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

Read more topics: # pearly maaney,# about loss of,# their grandma
pearly maaney about loss of their grandma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക