Latest News

അര്‍ദ്ധരാത്രി കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം പാര്‍വ്വതി കൃഷ്ണയുടെ ഡാന്‍സ്

Malayalilife
 അര്‍ദ്ധരാത്രി കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം പാര്‍വ്വതി കൃഷ്ണയുടെ ഡാന്‍സ്

മിനിസ്‌ക്രീനിലെ മിന്നും താരം പാര്‍വ്വതി കൃഷ്ണ ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്മയായത്. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് ഇവര്‍ പറഞ്ഞത്. ഇത്തവണത്തെ ആനിവേഴ്‌സറി ഏറെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങള്‍ ഇനി മൂന്നാവാന്‍ പോവുകയാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഒന്‍പതാം മാസത്തിലാണ് താന്‍ ഗര്‍ഭിണയാണെന്ന് താരം അറിയിച്ചത്. അതുവരെയും അതിനുളള യാതൊരു സൂചനയും താരം നല്‍കിയിരുന്നില്ല.

പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം വൈറലായിരുന്നു. പിന്നീട് പാര്‍വ്വതി പങ്കുവച്ച ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുത്തു.  ഡാന്‍സിനെ ഒരുപാട് ഇഷ്ടപ്പെടുന്ന പാര്‍വതി നിറവയറിലും ചുവടുവെച്ചിരുന്നു. പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഇങ്ങനെ ഡാന്‍സ് ചെയ്തതിനെ പലരും വിമര്‍ശിച്ചിരുന്നു. ഡോക്ടറോട് ചോദിച്ചതിന് ശേഷമായാണ് നൃത്തം ചെയ്തത്. മാനസിക പിരിമുറക്കം കുറയ്ക്കുന്നതിന് അത് സഹായകമായെന്നുമായിരുന്നു പാര്‍വതി പറഞ്ഞത്. തന്റെ ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവ വിശേഷങ്ങളും പങ്കുവച്ച് പാര്‍വ്വതി ലൈവിലും എത്തിയിരുന്നു. 

ആരാധകരുടെ സംശയങ്ങള്‍ ക്ക് മറുപടിയും താരം നല്‍കിയിരുന്നു. അവ്യുക്ത് എന്നാണ് മകന്റെ പേരെന്നും താരം പങ്കുവച്ചിരുന്നു.പ്രസവശേഷം നമ്മുടെ മാനസീക ആരോഗ്യം എങ്ങിനെ ആയിരിക്കണമെന്ന് നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും താന്‍ കുഞ്ഞിനൊപ്പം സന്തോഷവതിയാണെന്നും താരം പറഞ്ഞിരുന്നു. കുടുബത്തിലെ എല്ലാവരും സപ്പോര്‍ട്ടുമായി തനിക്കൊപ്പം ഉണ്ടെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തിരുന്നു. കുഞ്ഞെത്തിയ ശേഷം മകനൊപ്പമാണ് പാര്‍വ്വതിയുടെ ഡാന്‍സും പാട്ടുമൊക്കെ.


 

parvathy krishna dance with baby and husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക