ശ്രദ്ധേയകഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശബരിനാഥ്. താരത്തിന്റെ അപ്രതീക്ഷിത വയോഗത്തില്‍ നിന്നും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇനിയും മുക്തി നേടിയിട്ടില്ല. യാതൊരുവിധ ദു:ശീലങ്ങളും ഇല്ലാത്ത, ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായ ശബരിക്ക് എങ്ങനെ ഹൃദയാഘാതം വന്നുവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരി കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. പാടാത്ത പൈങ്കിളി സീരിയലില്‍ അഭിനയിച്ച് വരുകയായിരുന്നു താരം. ശബരിയുടെ വേര്‍പാടിന് ശേഷം പാടാത്ത പൈങ്കിളിയിലെ അരവിന്ദന്‍ എന്ന റോള്‍ ഏറ്റെടുത്തത് കറുത്തമുത്തിലെ പ്രദീപ് ചന്ദ്രനായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ പ്രദീപ് ചന്ദ്രനാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് താന്‍ സീരിയലില്‍ നിന്നും പിന്മാറുന്നുവെന്ന് താരം വ്യക്തമാക്കി രംഗത്തെത്തിയത്.
നടന്‍ ശബരിയോടുളള ഒരു സ്നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിര്‍മ്മാതാക്കളോടുംകൂടി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ഞാന്‍ ആ കഥാപാത്രം ഉപേക്ഷിച്ചു. ഇനി പാടാത്ത പൈങ്കിളിയില്‍ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങള്‍ കുറച്ചുനാള്‍ ഉണ്ടാകും.എന്നെ ഞാന്‍ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകന്‍ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാന്‍ എത്തിയത്. ഒരിക്കലും പരമ്പരയെ കുറച്ചുകാണുകല്ല, ചെയ്തുതുടങ്ങിയപ്പോള്‍ ആണ് എന്റെ റോള്‍ എനിക്ക് മനസിലാകുന്നത്. മുന്‍പ് പല ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കും അരവിന്ദിനെ ഉള്‍ക്കൊളളാന്‍ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് ചന്ദ്രന്‍ വ്യക്തമാക്കിയത്.
പ്രദീപിന് പിന്നാലെയായി പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത് നവീന്‍ അറക്കലാണ്. നെഗര്‌റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സ്റ്റാര്‍ മാജിക് ഷോയിലെ പ്രധാന താരങ്ങളിലൊരാള്‍ കൂടിയാണ്. പാടാത്ത പൈങ്കിളിയിലെ അരവിന്ദാകാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണ് താനെന്ന് നവീന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നവീന്‍ മനസ്സുതുറന്നത്. നവീനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു.
ശബരി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ശബരി ബാക്കിവെച്ച് പോയ കാര്യം ചെയ്യാനാവുന്നതില്‍ സന്തോഷമുണ്ട്. അതിഥിയായും വില്ലനായുമൊക്കെ എത്താറുണ്ട് നവീന്‍. പ്രണയത്തിലേയും സീതയിലേയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയം മാത്രമല്ല ഡാന്‍സും പാട്ടിലുമെല്ലാം പരീക്ഷണം നടത്തുന്ന നവീനെയായിരുന്നു സ്റ്റാര്‍ മാജിക്കില്‍ കണ്ടത്.