മാനരാഗം താരങ്ങള്‍ ഒന്നിച്ച് ദീപാവലി ആഘോഷം

Malayalilife
മാനരാഗം താരങ്ങള്‍ ഒന്നിച്ച് ദീപാവലി ആഘോഷം

ഷ്യാനെറ്റില്‍ സംപ്രേക്ഷണമാരംഭിച്ച പുതിയ സീരിയുകളില്‍ ശ്രദ്ധനേടി മുന്നേറുകയാണ് മൗനരാഗം. സംസാരിക്കാനാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ പോലും അവഗണിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമാണ് സീരിയലിന്റെ കഥ. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍ കിരണായിട്ടാണ് നലീഫ് എത്തുന്നത്. സീരിയലില്‍ അന്യോന്യം ശത്രുക്കളാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ സുഹൃത്തുക്കളാണ്. നിരവധി ടിക്ടോക്കുകളാണ് സെറ്റില്‍ നിന്നും ഇവര്‍ പങ്കുവയ്ക്കുന്നത്. ഒപ്പം ഔട്ടിങ്ങിനൊക്കെ പോകുന്നതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മൗനരാഗം ടീം ഒന്നിച്ച് ദീപാവലി ആഘോഷിക്കുകയാണ്.

Read more topics: # mounaragam team,# diwali celebration
mounaragam team diwali celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES