ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ; വരദയ്‌ക്കൊപ്പമുളള രസകരമായ ചിത്രം പങ്കുവച്ച് ജിഷിന്‍

Malayalilife
ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ; വരദയ്‌ക്കൊപ്പമുളള രസകരമായ ചിത്രം പങ്കുവച്ച് ജിഷിന്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിലേക്കെത്തി ആരാധകര്‍ക്ക് സുപരിചിതനായ താരമാണ് ജിഷിന്‍. വില്ലന്‍ വേഷങ്ങളിലെത്തിയ താരം പിന്നാലെ പോസ്റ്റീവ് കഥാപാത്രങ്ങളിലേക്കും മാറുകയായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള താരദമ്പതികളാണ് വരദയും ജിഷിനും. നിരവധി സീരിയലുകളില്‍ അഭിനയിച്ച ജിഷിന്‍ ജീവിത നൗക എന്ന സീരിയലിലൂടെയാണ് ഇപ്പോള്‍ തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്് ജിഷിന്‍. താരം പങഅകുവയ്ക്കുന്ന ചിത്രങ്ങളെക്കാളും അതിനുൂ നല്‍കുന്ന ക്യാപ്ഷനാണ് ഹൈലൈറ്റ്. പലപ്പോഴും പല ചിത്രങ്ങള്‍ക്കും രസകരമായ അടിക്കുറിപ്പ് പങ്കുവച്ച് താരം എത്താറുണ്ട്.  ഇപ്പോള്‍ ജീവിത നൗക എന്ന പരമ്പരയിലൂടെയാണ് ജിഷിന്‍ മിനി സ്‌ക്രീനില്‍ തിളങ്ങുന്നത്.

ഇപ്പോള്‍ ജിഷിന്‍ ഭാര്യ വരദയ്ക്ക് ഒപ്പമുള്ള ചില രസകരമായ നിമിഷങ്ങളെ കുറിച്ചാണ് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.

jishin mohan

'ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യമെന്താ മനുഷ്യാ? എന്നല്ലേ? അതില്‍ ഒരു സത്യം ഇല്ലാതില്ല. ദൈവം സഹായിച്ച് എന്റെ ഭാര്യക്ക് ചപ്പാത്തി പരത്താന്‍ അറിയില്ല'
' എനിക്ക് നല്ലോണം ചപ്പാത്തി പരത്താന്‍ അറിയാം. വേണമെങ്കില്‍ ഞാന്‍ പഠിപ്പിക്കാം. വേണ്ട വേണ്ട, അറിയാത്തവര്‍ ചെയ്താല്‍ അത് ഇന്ത്യയുടെ മാപ്പ് പോലെ ആകും. നീ തന്നെ പരത്തിയാല്‍ മതി. പറഞ്ഞു വന്നപ്പോ പഞ്ചാബി ഹൌസിലെ ഡയലോഗ് ഓര്‍മ്മ വന്നതാ'
(വീട്ടില്‍ ഞാന്‍ ആണ് ചപ്പാത്തി പരത്തുന്നത് എന്നതിന് ഇതിന് അര്‍ത്ഥം ഇല്ല കേട്ടോ. അല്ലെങ്കില്‍ത്തന്നെ വീട്ടില്‍ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതില്‍ എന്താ തെറ്റ്? അല്ലേ?


 

miniscreen actor jishin shares a picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES